ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക്; ജോര്‍ജ് മാര്‍ട്ടിന്‍ തകര്‍ക്കുമോ?

മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്

രേണുക വേണു| Last Modified ബുധന്‍, 20 സെപ്‌റ്റംബര്‍ 2023 (08:55 IST)

ക്രിസ്റ്റഫറിന് ശേഷം മറ്റൊരു മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത 'കണ്ണൂര്‍ സ്‌ക്വാഡ്' ഈ മാസം അവസാനം റിലീസ് ചെയ്യും. സെപ്റ്റംബര്‍ 28 ന് വേള്‍ഡ് വൈഡായി ചിത്രം റിലീസാകുമെന്ന് അനൗദ്യോഗിക വിവരം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരോ മമ്മൂട്ടിയോ ഔദ്യോഗികമായി റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല. മമ്മൂട്ടി ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ അഭിനയിക്കുന്നത്.

മുഹമ്മദ് ഷാഫിയുടേതാണ് കഥ. നടന്‍ കൂടിയായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം സുഷിന്‍ ശ്യാം. ചിത്രത്തിന്റെ ട്രെയ്‌ലര്‍ നേരത്തെ പുറത്തിറക്കിയിരിക്കുന്നു. ഇന്‍വസ്റ്റിഗേഷന്‍ ഴോണറിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ് ട്രെയ്‌ലറില്‍ നിന്ന് വ്യക്തമാകുന്നത്.

മമ്മൂട്ടിയുടെ അവസാന തിയറ്റര്‍ റിലീസുകളായ ക്രിസ്റ്റഫറും പാന്‍ ഇന്ത്യന്‍ ചിത്രമെന്ന ലേബലില്‍ എത്തിയ ഏജന്റും സാമ്പത്തികമായി വന്‍ പരാജയമായിരുന്നു. കാതല്‍, ബസൂക്ക, ഭ്രമയുഗം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :