അനുബന്ധ വാര്‍ത്തകള്‍
- 'മഞ്ജുവിന്റെ കൂടെ ഒരു സിനിമയെ ചെയ്യാന്‍ സാധിച്ചിട്ടുള്ളൂ'; പുതിയ പ്രഖ്യാപനവുമായി നിര്‍മ്മാതാവ് സിയാദ് കോക്കര്‍
- അത്യപൂര്‍വ പ്രതിഭാശാലി,ആ വലിയ കഥാകാരന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം: മോഹന്‍ലാല്‍
- ഈ കുട്ടികളെ നിങ്ങള്‍ക്കറിയാം,മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറിന്റെ മക്കള്‍
- 'മോനിഷയുമായി പ്രണയത്തില്‍'; ഗോസിപ്പുകളെ കുറിച്ച് വിനീത്, മോനിഷയുടെ മരണം തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും താരം
- ഭരത്തിന്റെ 50-ാമത്തെ ചിത്രം,ടൈറ്റില്‍ ലുക്ക് പുറത്തുവിട്ട് മോഹന്‍ലാല്‍, ലവിന്റെ റീമേക്ക് ?
'മദ്യപാനത്തില്‍ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന്'; കൂട്ടുകാരുടെ കളിയാക്കല്‍, വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് വിനീത്
പത്മരാജന്റ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പില്‍ മോഹന്‍ലാലിനൊപ്പം നടന്‍ വിനീതും അഭിനയിച്ചിരുന്നു. 1986-ല്‍ പുറത്തിറങ്ങിയ സിനിമയുടെ ചിത്രീകരണ സമയത്ത് നടന്ന ചില രസകരമായ സംഭവങ്ങളെ ഓര്‍ക്കുകയാണ് വിനീത്.
'നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തല്‍ ഒരു രംഗത്ത് മദ്യപിക്കേണ്ടതായിട്ടുണ്ടായിരുന്നു.ആ രംഗത്ത് ഒരു കുപ്പി ബിയര്‍ മുഴുവനായി കുടിപ്പിക്കാനായിരുന്നു ലാലേട്ടന്‍ ശ്രമിച്ചത്. പക്ഷെ മദ്യം ഒഴിച്ച് തരികയായിരുന്നു പിന്നീട് ചെയ്തത്.. അത് പറഞ്ഞ് ഇപ്പോഴും എന്റെ സുഹൃത്തുക്കള്‍ കളിയാക്കാറുണ്ട്. മദ്യപാനത്തില്‍ നീ ശിക്ഷ്യത്വം സ്വീകരിച്ചത് ലാലേട്ടനില്‍ നിന്ന് അല്ലേ എന്ന് പറഞ്ഞാണ് അവര്‍ കളിയാക്കുന്നത്'- വിനീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
മോഹന്‍ലാലിന്റെ അഭിനയം അസാധ്യമാണെന്നും മലയാളത്തിലെ ഏറ്റവും മികച്ച റൊമാന്റിക് ചിത്രമാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതിനെക്കാള്‍ അതിനെല്ലാം സാക്ഷിയാവാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.