'മോനിഷയുമായി പ്രണയത്തില്‍'; ഗോസിപ്പുകളെ കുറിച്ച് വിനീത്, മോനിഷയുടെ മരണം തന്നെ ഞെട്ടിച്ചുകളഞ്ഞെന്നും താരം

രേണുക വേണു| Last Modified വെള്ളി, 22 ഏപ്രില്‍ 2022 (14:16 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ജോഡികളാണ് വിനീതും മോനിഷയും. ചുരുക്കം സിനിമകളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളുവെങ്കിലും ഈ കോംബിനേഷന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിനീതും മോനിഷയും വളരെ അടുത്ത സുഹൃത്തുക്കളുമായിരുന്നു. വാഹനാപകടത്തില്‍ മോനിഷ മരിച്ച സംഭവം ഏറെ ഞെട്ടലോടെയാണ് അന്ന് താന്‍ കേട്ടതെന്ന് വിനീത് പറയുന്നു. മോനിഷയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു വിനീത്.

മോനിഷയുടെ മരണവാര്‍ത്ത വിശ്വസിക്കാന്‍ കഴിഞ്ഞില്ല. മൊത്തം ഒരു മരവിപ്പായിരുന്നുവെന്നാണ് വിനീത് പറയുന്നത്. അഞ്ചിലധികം സിനിമകളില്‍ മോനിഷയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നഖക്ഷതങ്ങളില്‍ അഭിനയിക്കുമ്പോള്‍ പതിമൂന്ന് വയസ് മാത്രമെ മോനിഷയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ രണ്ടും കുട്ടികളായിരുന്നു. അതിനാല്‍ ഷൂട്ടിങ് പിക്കിനിക്ക് പോലെയായിരുന്നു. മോനിഷ അടുത്ത സുഹൃത്തായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന പെണ്‍കുട്ടി. മോനിഷയെ ഒരിക്കലും മൂഡ്ഔട്ട് ആയി കണാന്‍ പറ്റില്ല. അവളുടെ മരണം വലിയ ഷോക്കായിരുന്നു. മരിക്കുന്നതിന് തലേദിവസം വരെ അവള്‍ക്കൊപ്പം ഞാനുണ്ടായിരുന്നു. ഞാന്‍ ചെന്നൈയില്‍ നിന്നും വിമാനത്തില്‍ തിരുവന്തപുരത്തേക്ക് വരികയായിരുന്നു.

കണക്ടട് ഫ്ളൈറ്റായിരുന്നതിനാല്‍ മോനിഷയും അമ്മയും ബാംഗ്ലൂരില്‍ നിന്നും കയറി. അവള്‍ ചെപ്പടി വിദ്യയുടെ ഷൂട്ടിങിന് പോവുകയായിരുന്നു. ചമ്പക്കുളം തച്ചന്‍ അന്ന് ഹിറ്റായി ഓടുകയായിരുന്നു. അങ്ങനെ ഞാനും മോനിഷയും മോനിഷയുടെ അമ്മയും തിരുവന്തപുരത്ത് ഇറങ്ങി സിനിമയ്‌ക്കൊക്കെ പോയി. ഞാന്‍ തിരികെ ഷൂട്ടിങിനും പോയി. തുടര്‍ച്ചയായ ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ തലശ്ശേരിയില്‍ തിരിച്ചെത്തി. ഞാന്‍ വീട്ടിലേക്ക് വണ്ടിയില്‍ ചെന്ന് ഇറങ്ങിയപ്പോള്‍ അച്ഛനും അമ്മയും സഹോദരിയുമെല്ലാം ഗേറ്റില്‍ എന്നെ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യം എന്താണെന്ന് മനസിലായില്ല. അപ്പോള്‍ അമ്മയാണ് അടുത്ത് വന്ന് കൈപിടിച്ച് മോനിഷ പോയി എന്ന് പറഞ്ഞത്. അപ്പോള്‍ ശരീരത്തിലൂടെ തീ പോയ അവസ്ഥയായിരുന്നെന്നും വിനീത് പറയുന്നു.

തങ്ങള്‍ രണ്ട് പേരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ച സമയത്ത് മോനിഷ തന്നോട് പറഞ്ഞ രസകരമായ കാര്യവും വിനീത് വെളിപ്പെടുത്തി. 'എപ്പോഴും എല്ലാവരും എന്തിനാണ് പ്രണയത്തെ കുറിച്ച് പ്രചരിപ്പിക്കുന്നത്. എന്നാപ്പിന്നെ നമുക്ക് ശരിക്കും ഒന്നും പ്രണയിച്ചാലോ എന്ന് തമാശയ്ക്ക് മോനിഷ ഒരിക്കല്‍ ചോദിച്ചിരുന്നു. അതൊരു തമാശ മാത്രമാക്കി ചിരിച്ചു. ശരിക്കും പ്രേമിക്കാനൊന്നും അന്ന് സമയമുണ്ടായിരുന്നില്ല രണ്ടുപേര്‍ക്കും. യാതൊരു വ്യവസ്ഥകളുമില്ലാത്ത സുഹൃത്ത് ബന്ധത്തിനപ്പുറം ഒന്നും തന്നെ ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല,' വിനീത് പറഞ്ഞു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...