അനുബന്ധ വാര്‍ത്തകള്‍
- വിജയ് സേതുപതി നായകനാകുന്ന മലയാള ചിത്രം 19(1) (എ) ഫസ്റ്റ് ലുക്ക് പുറത്ത്
- നാളെ ഫസ്റ്റ് ലുക്ക് വരുന്നുണ്ടേ, വിജയ് സേതുപതിയും നിത്യാമേനോനും മലയാളത്തിലേക്ക്,19(1)(a) സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ
- പുതിയ റെക്കോര്‍ഡ്, വിജയകുതിപ്പ് തുടര്‍ന്ന് വിക്രം
- ആരാധകര്‍ക്ക് പ്രചോദനമായി നടന്‍ സൂരിയുടെ വര്‍ക്ക്ഔട്ട്, വീഡിയോ
- മോഹന്‍ലാലോ മമ്മൂട്ടിയോ മതി കമല്ഹാസന് ചെയ്ത വേഷത്തിന്,'വിക്രം' മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍, ലോകേഷ് പറയുന്നു
'മക്കള്‍ സെല്‍വന്‍' എന്ന് ആദ്യമായി വിളിച്ചത് ഒരു സ്വാമി, അനുഭവം പങ്കുവെച്ച് വിജയ് സേതുപതി
മക്കള്‍ സെല്‍വന്‍ എന്നാണ് സ്‌നേഹത്തോടെ ആരാധകര്‍ വിജയസേതുപതിയെ വിളിക്കാറുള്ളത്.ജനങ്ങളുടെ മകന്‍ എന്നാണ് മലയാളത്തില്‍ ഈ പേരിന് അര്‍ത്ഥം. തന്നെ എല്ലാവരും വിളിക്കാറുള്ള ഈ പേര് തന്നെ ആരാണ് ആദ്യമായി വിളിച്ചതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.
മാമനിതന്റെ പ്രമോഷന്റെ ഇടയിലാണ് നടന്‍ മനസ്സ് തുറന്നത്. ഒരു സ്വാമിയാണ് തന്നെ ആദ്യമായി ഈ പേര് വിളിച്ചതെന്ന് വിജയ് സേതുപതി പറയുന്നു.
ആണ്ടിപ്പെട്ടിയില്‍ തേയില തൊഴിലാളികളുടെ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു ആ സ്വാമി. അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് താന്‍ ഭക്ഷണം വാങ്ങി കഴിച്ചുവെന്നും അതിന് ശേഷം അദ്ദേഹം തനിക്ക് അഞ്ഞൂറ് രൂപ തന്നുവെന്നും പറഞ്ഞ താരം ആ സ്വാമിയാണ് ഈ ചിത്രത്തിന്റെ സംവിധായകനായ സീനു രാമസ്വാമിയെന്നും വിജയ് സേതുപതി പറഞ്ഞു.