കെ ആര്‍ അനൂപ്|
Last Modified വെള്ളി, 10 ജൂണ്‍ 2022 (15:09 IST)
വിക്രം മലയാളത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ അതിലെ താരനിര എങ്ങനെയായിരിക്കും എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലോകേഷ് കനകരാജ്. കമല്‍ ഹാസന്‍,ഫഹദ് ഫാസില്‍, വിജയ് സേതുപതി,
സൂര്യ എന്നിവര്‍ക്ക് പകരക്കാരായി മോളിവുഡില്‍ നിന്ന് ഇവരൊക്കെ എത്തിയാല്‍ മതിയെന്ന് സംവിധായകന്‍ പറയുന്നു.
കമല്‍ ഹാസന്റെ കര്‍ണ്ണന്‍ എന്ന കഥാപാത്രം ചെയ്യാന്‍ മോഹന്‍ലാല്‍ അല്ലെങ്കില്‍ മമ്മൂട്ടി വേണം എന്നാണ് ലോകേഷ് പറയുന്നത്. സംവിധായകന്റെ മനസ്സില്‍ പൃഥ്വിരാജിനും ഒരു കഥാപാത്രമുണ്ട്.റോളക്‌സ് എന്ന സൂര്യ കഥാപാത്രത്തെ മലയാളത്തില്‍ പൃഥ്വിരാജ് ചെയ്ത മതി എന്നാണ് സംവിധായകന്റെ പറയുന്നത്. മലയാളി ആയതുകൊണ്ട് ഫഹദിന്റെ കഥാപാത്രം ഫഹദ് തന്നെ ചെയ്‌തോട്ടെ എന്നാണ് അദ്ദേഹം പറയുന്നത്.