നാളെ ഫസ്റ്റ് ലുക്ക് വരുന്നുണ്ടേ, വിജയ് സേതുപതിയും നിത്യാമേനോനും മലയാളത്തിലേക്ക്,19(1)(a) സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (15:12 IST)

നിത്യ മേനോന്‍ വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രമാണ് 19 1(എ). വിജയ് സേതുപതിയും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലൂടെ മലയാളം ഒരു പുതുമുഖ സംവിധായിക കൂടി കടന്നുവരികയാണ്.ഇന്ദു വി.എസ്. തന്റെ ആദ്യ സിനിമയുടെ ഫസ്റ്റ് ലുക്ക് നാളെ എത്തുമെന്ന് സംവിധായിക അറിയിച്ചു.
19 (1) (a) സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. നിത്യ അവതരിപ്പിക്കുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.ആന്റോ ജോസഫ് ഫിലിം കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്.അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതമൊരുക്കുന്നത്.മനേഷ് മാധവന്‍ ചായാഗ്രഹണവും വിജയ് ശങ്കര്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :