അനുബന്ധ വാര്‍ത്തകള്‍
- അന്യഭാഷയിൽ മോഹൻലാൽ വെറും സഹനടൻ മാത്രമാകുന്നോ? മമ്മൂട്ടിയുടെ ‘വൺ മാൻ ഷോ’ ലാലിനു സാധിക്കാത്തതെന്ത്?
- ദുല്‍ക്കറിന്റെ നായിക വിജയ് ചിത്രത്തില്‍ ഹീറോയിന് !
- അപകടത്തിൽ കാഴ്ച നഷ്ടപ്പെട്ടു, അന്ധയായ നായിക കൊലപാതകിയെ കണ്ടെത്തുന്നു; നയൻസിന്റെ നേട്രികണ്‍ കൊറിയന്‍ ചിത്രം ‘ബ്ലൈന്‍ഡി’ന്റെ റീമേക്കോ?
- വിഘ്നേഷ് ശിവനു വേണ്ടി ബെർത്ത്ഡേ പാർട്ടി ഒരുക്കി നയൻതാര !
- ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ നയൻതാര, വിവാഹം ഉടൻ ?!
ജീവിതത്തിൽ പോരാടി ജയിച്ച നയൻതാരയ്ക്കൊപ്പം മൂന്നാമത്തെ പടമാണിത്: വിജയ്
രണ്ടു ദിവസം മുൻപാണ് ദളപതി വിജയ് നായകനായ ബിഗിൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്നത്. തെരി, മെർസൽ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം ആറ്റ്ലി – വിജയ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിൽ നയൻതാര ആണ് നായിക.
ഇതിന്റെ ഓഡിയോ ലോഞ്ച് ഫങ്ക്ഷനിൽ വെച്ച് ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ‘ജയിക്കാനുള്ള പെൺകളുടെ പോരാട്ടത്തിൽ ജീവിതത്തിൽ പോരാടി ജയിച്ച നയൻതാരയും ഉണ്ടെന്നത് വലിയ കാര്യമാണ്. നയന്താരയ്ക്കൊപ്പം ഇത് മൂന്നാമത്തെ പടമാണ്.’- വിജയ് പറഞ്ഞു. വില്ല്, ശിവകാശി എന്നീ പടങ്ങളിലാണ് ഇരുവരും നേരത്തേ ഒന്നിച്ച് അഭിനയിച്ചത്.
തന്നോട് ദേഷ്യമോ വെറുപ്പോ ഉള്ളവർക്ക് തന്റെ പോസ്റ്റർ കീറുകയോ ബാനറുകൾ നശിപ്പിക്കുകയോ ചെയ്യാം എന്നും അതിനു തനിക്കു യാതൊരു പരാതിയും ഇല്ലെന്നും വിജയ് പറയുന്നു. എന്നാൽ തന്നോടുള്ള ദേഷ്യം വെച്ച് തന്റെ ആരാധകരുടെ മേൽ കൈ വെക്കരുത് എന്നാണ് അദ്ദേഹം പറയുന്നത്.