ഫീനിക്സ് പക്ഷിയായി ഉയർത്തെഴുന്നേറ്റ നയൻ‌താര, വിവാഹം ഉടൻ ?!

Last Modified വെള്ളി, 13 സെപ്‌റ്റംബര്‍ 2019 (14:33 IST)
തെന്നിന്ത്യയിൽ തിരക്കേറിയ ലേഡി സൂപ്പര്‍സ്റ്റാറിലേക്ക് നയൻ‌താരയുടെ യാത്ര എളുപ്പമുള്ളതായിരുന്നില്ല. ഓട്ടത്തിൽ കൂടെയുണ്ടായിരുന്നവർ തളർന്ന് വീണപ്പോഴും തോറ്റ് കൊടുക്കാൻ തയ്യാറാകാതെ വിജയത്തിലേക്ക് ഓടിക്കയറിയവൾ ആണ് നയൻസ്. ആ ഓട്ടത്തിനൊടുവിൽ തെന്നിന്ത്യ അവൾക്കൊരും പേര് ചാർത്തി നൽകി- ലേഡി സൂപ്പർസ്റ്റാർ!.

16 വർഷമായി നയൻസ് സിനിമയിലേക്കെത്തിയിട്ട്. തെന്നിന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നായകന്റെ പിന്തുണ ഇല്ലാതെ സിനിമ ബോക്സോഫീസിൽ ഹിറ്റാക്കാൻ കഴിയുന്ന നായികയാണ് നയനിപ്പോൾ. 16 വർഷങ്ങൾക്ക് മുൻപ് സത്യൻ അന്തിക്കാട് ആണ് നയൻസിനെ വെള്ളിത്തിരയിലേക്ക് എത്തിച്ചത്.

തസ്കര വീരനും നാട്ടുരാജാവും ഒഴിച്ച് ബാക്കിയെല്ലാ മലയാള സിനിമകളിലും നയൻസിന് പ്രാധാന്യമുണ്ടായിരുന്നു. ഒടുവിൽ ഇറങ്ങിയ ലവ് ആക്ഷൻ ഡ്രാമയിലും അങ്ങനെ തന്നെ. നയൻസിനെ ആരാധിക്കുന്ന, ബഹുമാനിക്കുന്ന ലക്ഷക്കണക്കിനു ആരാ‍ധകരാണിപ്പോഴുള്ളത്.


തനിക്കെതിരെ ഉയര്‍ന്നു വന്ന വിവാദങ്ങളെ സ്വന്തം പ്രതിഭ കൊണ്ടു ജയിച്ചു കയറിയ ചരിത്രമാണ് ഈ താരത്തിനുള്ളത്. കരിയറിന്റെ തുടക്കത്തിൽ തമിഴിലെ ചില റോളുകൾ തെറ്റായ തീരുമാനത്തിൽ ഏറ്റെടുക്കേണ്ടി വന്നിട്ടുണ്ട് താരത്തിനു. ഗ്ലാമർ റോളുകളിലേക്ക് മാത്രം തഴയപ്പെടുന്നുവോ എന്ന് തോന്നിയ സമയത്താണ് ആദ്യമായി ബ്രേക്ക് എടുത്താലോ എന്ന് താരം കരുതുന്നത്.

രണ്ട് തവണയാണ് നയൻസിനു വ്യക്തി ജീവിതത്തില്‍ കാലിടറിയത്. ചിമ്പുവുമായും പ്രഭുദേവയുമായിട്ടുള്ള ബന്ധം പരാജയപ്പെട്ടപ്പോൾ തകർച്ചയിലായിരുന്നു നയൻസ്. വിവാദങ്ങളും വിമർശനങ്ങളും താരത്തെ വിടാതെ പിന്തുടർന്നു. എന്നാൽ, വിമർശിച്ചവരേപ്പോളും അമ്പരപ്പിച്ച് ഫീനിക്സ് പക്ഷിയെപ്പോലെയാണ് നയന്‍താര തിരിച്ചെത്തിയത്. പ്രേക്ഷക മനസിലുണ്ടായിരുന്ന നായക സങ്കല്‍പത്തെ പൊളിച്ചെഴുതി നയന്‍താര എന്ന പേരു തന്നെ ഓരോ ചിത്രത്തിന്റെയും വിജയ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു.

നായകനൊപ്പം ഗാനരംഗത്ത് ആടിപ്പാടാനും നിഴലായി മാത്രം ഒതുങ്ങിപ്പോകാനുമുള്ളതല്ല നായിക കഥാപാത്രങ്ങള്‍ എന്നു നയന്‍താര തന്റെ ചിത്രങ്ങളിലൂടെ ഇതിനകം തന്നെ തെളിയിച്ച്‌ കഴിഞ്ഞിട്ടുണ്ട്. നായികാ സങ്കല്‍പ്പത്തെ തന്നെ ഈ താരം തിരുത്തിക്കുറിച്ചെന്നു പറയാം.

ഇപ്പോൾ സംവിധായകൻ വിഘ്നേഷൻ ശിവനുമായി പ്രണയത്തിലാണ് നയൻസ്. ഇരുവരുടെയും പേരുകള്‍ ഗോസിപ്പു കോളങ്ങളിലും സജീവമായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രണയം നയന്‍താരതന്നെ സ്ഥിരീകരിക്കുകയുണ്ടായി. ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നുള്ള ചർച്ചകളും സജീവമാണ്.

നയന്‍സ് നായികയായ രണ്ട് ബ്രഹ്മാണ്ട സിനിമകളാണ് പുറത്തിറങ്ങാനിരിക്കുന്നത്. ദര്‍ബാറില്‍ രജനിയാണ് നായകനെങ്കില്‍ ബിഗിലില്‍ വിജയ്‌യാണ് നായകന്‍. ദര്‍ബാര്‍ സംവിധാനം ചെയ്യുന്നത് എ ആര്‍ മുരുകദോസ് ആണ്. ബിഗില്‍ ശങ്കറിന്റെ ശിഷ്യനായ അറ്റ്ലിയാണ് അണിയിച്ചൊരുക്കുന്നത്. വിജയ് നയകനായ ബിഗിലും രജനീകാന്തിന്റെ ദര്‍ബാറും പ്രദര്‍ശനത്തിനെത്തുന്നതോടെ നയന്‍താരയുടെ താരമൂല്യം ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യത.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ ...

എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല
എമ്പുരാന്റെ റീ എഡിറ്റിംഗ് പതിപ്പ് ഇന്ന് തിയേറ്ററുകളില്‍ എത്തില്ല. നേരത്തെ റീ സെന്‍സര്‍ ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് ...

അസാപ് കേരളയുടെ ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിക്കുന്നു; അപേക്ഷിക്കേണ്ടത് ഇങ്ങനെ
കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള അസാപ് കേരളയില്‍ ആയുര്‍വേദ ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും ...

സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെ; എമ്പുരാന് പിന്തുണയുമായി ബെന്യാമിന്‍
സ്വന്തം ആസനത്തില്‍ ചൂടേറ്റാല്‍ എല്ലാ ജാതി വാദികളുടെയും സ്വഭാവം ഒന്ന് തന്നെയെന്ന് പ്രശസ്ത ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ...

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്
ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തുമെന്നും എന്ത് സംഭവിക്കുമെന്ന് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...