1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. vignesh siva talking about nayanthara

നയന്‍സാവാന്‍ അത്ര എളുപ്പമല്ല! ഇതൊക്കെയാണ് കാരണം...

ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റ‌വും ശക്തയായ സ്ത്രീ നയൻതാര!

നയൻതാര
വനിതാദിനമായ ഇന്നലെ തെന്നിന്ത്യൻ താരസുന്ദരി നയന്‍താരയ്ക്ക് സ്‌പെഷല്‍ ആശംസയുമായി യുവസംവിധായകന്‍ ട്വിറ്ററിൽ. നയന്‍സാവാന്‍ അത്ര എളുപ്പമല്ലെന്നാണ് സംവിധായകൻ വിഘ്നേഷ് ശിവ വ്യക്തമാക്കുന്നത്. താൻ കണ്ടതിൽ വെച്ച് എറ്റവും ശക്തയായ സ്ത്രീയാണ് നയൻസെന്നും വിഘ്നേഷ് പറയുന്നു. 
 
വേദനകളെയും വീഴ്ചകളെയും അതിജീവിച്ച നിങ്ങള്‍ക്ക് ആശംസകള്‍ നേരുന്നുവെന്നാണ് വിഘ്നേഷ് പറഞ്ഞത്. പരീക്ഷണങ്ങളെ അതിധീരമായി നേരിട്ടു അനാവശ്യമായി ചില സംഭവങ്ങളില്‍ പേര് വലിച്ചിഴയ്ക്കപ്പെട്ടപ്പോള്‍ പോലും അവയില്‍ നിന്നൊക്കെ മാറി ശക്തമായ തിരിച്ചുവരവ് നടത്തി വനിതയാണ് നയൻതാരയെന്ന് സംവിധായകൻ പറയുന്നു. 
 
നയന്‍താരയാവാന്‍ എളുപ്പമല്ല എന്നാണ് ശിവയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ശക്തയാവുക, ആത്മവിശ്വാസമുള്ളവളാകുക, നല്ല ചിന്തയുള്ളവളാകുക. അതൊന്നും അത്ര എളുപ്പമല്ലെന്നും വിഘ്‌നേഷ് പറയുന്നു. എല്ലാം സൂഷ്മമായാണ് സുന്ദരിയായ നയന്‍താര കൈകാര്യം ചെയ്യുന്നതെന്നും സംവിധായകന്‍ കുറിച്ചിട്ടുണ്ട്. 
 
തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയും വിഘ്നേഷും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, ഇതുവരെ ഇരുവരും ഇതിനോട് പ്രതികരിച്ചിട്ടില്ല. 
 
About Writer
aparna shaji
അടുത്ത ലേഖനം
ഇന്ത്യൻ പ്രണയകഥയിലെ ഫഹദിന്റെ ആ ഓട്ടത്തിന് പിന്നിൽ ഒരു കഥയുണ്ട്!