1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Upacharapoorvam Gunda Jayan

ഫോട്ടോഗ്രാഫറായി വിജിലേഷ്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ വരുന്നു !

Vijilesh
മലയാളസിനിമയില്‍ പതിയെ തന്റെതായ ഇടം കണ്ടെത്തിയ നടനും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് വിജിലേഷ് കാരയാട്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ വരവറിയിച്ച താരം മലയാള സിനിമകളില്‍ സജീവമാണ്. അജഗജാന്തരം ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയത്.
 
ഇപ്പോഴിതാ നടന്‍ ഫോട്ടോഗ്രാഫറുടെ വേഷത്തിലെത്തുന്ന ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍.
കഥ എഴുതി സംവിധാനം ചെയ്യുന്നത് അരുണ്‍ വൈഗയാണ്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനികാടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
അടുത്ത ലേഖനം
ഒരു മാസം വൈകി, എന്നാലും തിയറ്ററുകളില്‍ തന്നെ, വീണ്ടും റിലീസ് പ്രഖ്യാപിച്ച് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍