മമ്മൂട്ടിക്കൊപ്പം മാധവന്‍, ദുബായിലെ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുത്തന്‍ സിനിമയോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ഫെബ്രുവരി 2022 (09:04 IST)

മമ്മൂട്ടിയെ ദുബായില്‍ സന്ദര്‍ശിച്ച് ആര്‍ മാധവന്‍. ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ പുതിയ സിനിമയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.
എന്നാല്‍ ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ മറ്റൊന്നുമില്ല.
സംവിധായകന്‍ പ്രജേഷ് സെന്നിനും നിര്‍മാതാക്കളായ ആന്റോ ജോസഫും വിജയ് മൂലനും മമ്മൂട്ടിയെ കാണാന്‍ എത്തിയിരുന്നു.
മാധവന്‍ സംവിധാനം ചെയ്യുന്ന റോക്കറ്റ്രി ദ നമ്പി ഇഫക്ട് എന്ന സിനിമയില്‍ സഹ സംവിധായകനായി പ്രജേഷ് സെന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.നമ്പി നാരായണനായി മാധവന്‍ തന്നെയാണ് വേഷമിടുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :