1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Tumbbad Re-Release Box Office Collection

തുമ്പാട് എന്ന വൺ ടൈം മാജിക്: 2018 ൽ ലഭിച്ചത് വെറും 12 കോടി, റീ റിലീസിന് 30 കോടി!

Tumbbad Re-Release Collection
Tumbbad
2018 ൽ റിലീസ് ചെയ്ത സമയം വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോലെ ചിത്രമാണ് തുമ്പാട്. എന്നാൽ, പിന്നീട് ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. ചിത്രത്തിന്റെ ഒടിടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തിയത്. ഈ ചിത്രം തിയേറ്ററിൽ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതത്രക്കാർക്ക് വീണ്ടുമൊരു തിയേറ്റർ എക്സ്പീരിയൻസിനാണ് അണിയറ പ്രവർത്തകർ സാധ്യത ഒരുക്കിയത്.
 
ഇപ്പോൾ റീ റിലീസിൽ ചരിത്രം കുറിക്കുകയാണ് സിനിമ. ചിത്രം ഇതിനകം 30.44 കോടി രൂപയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. ആദ്യ വാരം 13.44 കോടിയിലധികം രൂപയായിരുന്നു ചിത്രം നേടിയതെങ്കിൽ രണ്ടാം വാരത്തിൽ 12.26 കൂടിയായിരുന്നു സിനിമയുടെ കളക്ഷൻ. മൂന്നാം വാരം നാല് കോടിയിലധികമാണ് ചിത്രം കളക്ട് ചെയ്തത്. ഒരിക്കൽ സാമ്പത്തികമായി പരാജയപ്പെട്ട ചിത്രം റീ റിലീസിൽ പണം വാരുന്നത് ബോളിവുഡിൽ അധികം കാണാത്ത ഒരു കാര്യമാണ്.
 
2018 ലായിരുന്നു തുമ്പാട് റിലീസ് ചെയ്തത്. രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനിൽ ബാർവെ, ആനന്ദ് ഗന്ധ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എൽ. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു 'തുമ്പാട്' നിർമിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകൻ പ്രഖ്യാപിച്ചിട്ടുണ്ട്.
About Writer
നിഹാരിക കെ എസ്
അടുത്ത ലേഖനം
സമാന്തയോട് മാത്രമേ മാപ്പ് പറയൂ? തന്നോട് പറയാത്തതെന്ത്? മന്ത്രിയെ മര്യാദ പഠിപ്പിക്കാൻ നാഗാർജുന