അനുബന്ധ വാര്‍ത്തകള്‍
- അമൃത സുരേഷ് ആശുപത്രിയിൽ: ഇനിയെങ്കിലും അവളെ ജീവിക്കാൻ അനുവദിക്കൂവെന്ന് അഭിരാമി
- 'നീ ഭയങ്കര മഹാമനസ്കൻ, മകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ': ബാല വീണ്ടും എയറിൽ
- സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നു, നടിയ്ക്കെതിരെ ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ
- ബാല തന്നെ വിവാഹം ചെയ്യുന്നതിന് മുന്‍പ് മറ്റൊരു വിവാഹം ചെയ്തിരുന്നതായി അമൃത സുരേഷ്
- കുടിച്ചുവന്ന് അമ്മയെ തല്ലുമായിരുന്നു, ചില്ലുകുപ്പി എന്റെ മുഖത്തേക്കെറിഞ്ഞു, അച്ഛനെ സ്നേഹിക്കാന്‍ കാരണങ്ങളില്ല, ബാലയ്‌ക്കെതിരെ മകള്‍
'നീ ഏറ്റവും മികച്ചവൾ, കരുത്തായി മുന്നോട്ട് പോവുക': അമൃതയ്ക്ക് പിന്തുണയുമായി ഗോപി സുന്ദർ
Amrutha and Gopi Sundar
പിന്നാലെ അമൃതയ്ക്കും മകൾക്കും നേരെ ശക്തമായ സൈബർ ആക്രമണമാണ് നടന്നത്. മകൾക്ക് മറുപടിയുമായി ബാല രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കടുത്ത സൈബർ ആക്രമണത്തിന് അമൃതയും കുടുംബവും ഇരയായത്. മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് അമൃത രംഗത്ത് വന്നപ്പോൾ, തന്റെ ഭാഗം ന്യായീകരിക്കുകയാണ് ബാല ചെയ്തത്. പതിനാല് വർഷം മുമ്പത്തെ ബന്ധത്തിന്റെ പേരിൽ തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അമൃത പറഞ്ഞു. ബാല തന്നേയും മകളേയും ഉപദ്രവിച്ചിട്ടുണ്ടെന്നും അമൃത തുറന്നടിച്ചിരുന്നു.
ഇപ്പോഴിതാ അമൃതയുടെ പോസ്റ്റിന് ഗോപി സുന്ദർ നൽകിയ കമന്റാണ് ശ്രദ്ധ നേടുന്നത്.”നീ ഏറ്റവും മികച്ചവളും കരുത്തയുമാണ്. മുന്നോട്ട് പോവുക. ഒരു അമ്മയുടെ ശക്തി”എന്നായിരുന്നു അമൃതയുടെ പോസ്റ്റിലെ ഗോപി സുന്ദറിന്റെ കമന്റ്.
ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത ഗോപി സുന്ദറുമായി അടുപ്പത്തിലാകുന്നത്. എന്നാൽ അധികനാൾ കഴിയും മുമ്പ് തന്നെ ഇരുവരും പിരിയുകയായിരുന്നു. പക്ഷെ ഈ ബന്ധത്തിന്റെ പേരിൽ ഇപ്പോഴും അമൃത സുരേഷും ഗോപി സുന്ദറും പഴികൾ കേൾക്കുന്നുണ്ട്. അമൃതയെ സോഷ്യൽ മീഡിയയും ബാലയും അടക്കമുള്ളവർ മോശക്കാരിയാക്കി ചിത്രീകരിക്കുന്നത് ഈ ബന്ധത്തിന്റെ പേരിലാണ്.