1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Trailer of visaranai released

വിസാരണൈ- ട്രെയിലര്‍

visaranai
ആടുകളം, പൊല്ലാതവന്‍ തുടങ്ങിയ മികച്ച സിനിമകള്‍ സംവിധാനം ചെയ്ത വെട്രിമാരന്‍ ഒരു പരീക്ഷണ ചിത്രവുമായെത്തുന്നു. വിസാരണൈയാണയെന്നാണ് ചിത്രത്തിന്റെ പേര് ചിത്രത്തിന്റെ തിരക്കഥയും വെട്രിമാരന്റേതാണ്.
ചിത്രത്തിന്റെ ദൈര്‍ഘ്യം ഒരു മണിക്കൂര്‍ മാത്രമാണെന്നുള്ളതാണ് ചിത്രത്തിന്റെ പ്രത്യേകത. എം. ചന്ദ്രകുമാറിന്റെ ലോക്കപ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പോലീസ് സ്‌റ്റേഷനിലെ ക്രൂരമായ പീഡനമുറകള്‍ വെളിവാക്കുന്ന രംഗങ്ങളാണ് ട്രെയിലറിലുള്ളത്. ദിനേഷ്, അനന്ദി, സമുദ്രക്കനി, ആടുകളം മുരുകദോസ്, മിഷ ഘോഷല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.