1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sunny Wayne's Moment just before death

സണ്ണി വെയ്‌ന്റെ ആദ്യ നിര്‍മ്മാണ സംരംഭം മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്; ട്രെയിലര്‍ ഇന്ന് വൈകുന്നേരം ദുല്‍ഖര്‍ പുറത്തുവിടും

മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്; ട്രെയിലര്‍ ഇന്ന് വൈകുന്നേരം ദുല്‍ഖര്‍ പുറത്തുവിടും

Sunny Wayne
നടന്‍ സണ്ണി വെയ്ന്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവട് വെയ്ക്കുന്നത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച 'മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകമാണ് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിലൂടെ ആദ്യമെത്തുന്നത്. ജൂണ്‍ പത്തിന് വേദിയിലെത്തുന്ന നാടകത്തിന്റെ ട്രെയിലര്‍ ഇന്ന് വൈകുന്നേരം ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ലോഞ്ച് ചെയ്യും. 
 
'മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' 75 മിനിറ്റാണ്. സാഗാ എന്റര്‍ടെയ്ന്‍മെന്റ്സുമായി സഹകരിച്ചാണ് സണ്ണി വെയ്ന്റെ നാടക നിര്‍മ്മാണം. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ലിജു കൃഷ്ണ. 
 
പ്രാദേശിക ചരിത്രത്തിന്റെ കെട്ടുപാടുകളെ കുറിച്ചും അവരുടെ ഭാഷയുമാണ് നാടകത്തിന്റെ പ്രമേയം. അന്തര്‍ദേശിയവും ദേശീയവുമായ നാടകോത്സവങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈ നാടകത്തിന് ആറു വിഭാഗങ്ങളിലായി നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിസൈനർ, ബെസ്റ്റ് ആക്ടര്‍ വിഭാഗങ്ങളില്‍ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.
About Writer
Rijisha M.
അടുത്ത ലേഖനം
ത്രസിപ്പിക്കുന്ന സംഘട്ടനവുമായി ഒമർ ലുലുവിന്റെ ‘പവർ സ്റ്റാർ’! - നായകൻ ബാബു ആന്റണി