അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസിലെ അവതാരകനായി മോഹന്‍ലാല്‍, അധികമാരും കാണാത്ത ചിത്രങ്ങള്‍ കാണാം
- മലയാളത്തില്‍ യാഷ് അവതരിപ്പിച്ച റോക്കിക്ക് ശബ്ദം നല്‍കിയത് ആര്? ആദ്യഭാഗത്തിലും അയാള്‍ തന്നെ ഡബ്ബ് ചെയ്തു !
- 'വിക്രം 61' ഇനി 'മൈതാനം', വരുന്നത് സ്പോര്‍ട്സ് ഡ്രാമ
- ആയിഷയായി മഞ്ജുവാര്യര്‍, ആക്ഷന്‍ പറയുന്നതിന് മുമ്പുള്ള രംഗം ക്യാമറയില്‍ !
- മലയാള സിനിമയിലെ പ്രമുഖര്‍ കെജിഎഫിന്റെ ഭാഗമായിട്ടുണ്ട്'; പേര് വെളിപ്പെടുത്താതെ സംവിധായകന് ശങ്കര്‍ രാമകൃഷ്ണന്, അതിനുള്ള കാരണം ഇതാണ് !
സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ജ്യോതിയെ ഓര്‍മയില്ലേ? മമ്മൂട്ടിയുടെ നായികയായും ശ്രദ്ധിക്കപ്പെട്ടു; നടി സംഗീത ക്രിഷിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടോ
തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംഗീത ക്രിഷ്. ടെലിവിഷന്‍ അവതാരകയും നല്ലൊരു നര്‍ത്തകിയുമാണ് സംഗീത. സൂപ്പര്‍ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് സംഗീത അവതരിപ്പിച്ചിരിക്കുന്നത്. ഏഴുപുന്നതരകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പവും സംഗീത അഭിനയിച്ചു.
1979 ഒക്ടോബര്‍ 21 നാണ് സംഗീതയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ്സുണ്ട്. സോഷ്യല്‍ മീഡിയയിലും സംഗീത സജീവമാണ്.
ചെന്നൈയിലാണ് സംഗീത ജനിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്. 1990 ലാണ് സംഗീത ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. ദിലീപ് ചിത്രം ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍ലാല്‍ ചിത്രം ശ്രദ്ധ എന്നിവയിലും സംഗീത അഭിനയിച്ചു.
പിന്നണി ഗായകന്‍ ക്രിഷിനെയാണ് സംഗീത വിവാഹം കഴിച്ചത്. 2009 ലാണ് ഇരുവരും വിവാഹിതരായത്. സംഗീത തന്റെ പുതിയ ചിത്രങ്ങളും കുടുംബചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്.