അനുബന്ധ വാര്‍ത്തകള്‍
- ബിഗ് ബോസ് ലൈവ് ബോറാണ് : അശ്വതി
- സിബിഐ 5 ചിത്രീകരണം പൂര്‍ത്തിയായോ? മമ്മൂട്ടിയുടെ പുതിയ ചിത്രം തുടങ്ങി,മെഗാസ്റ്റാര്‍ സെറ്റില്‍ എത്തുന്നത് ഈ ദിവസം !
- മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ സിനിമ, ഷൂട്ടിംഗ് ആരംഭിച്ചു, വന്‍താരനിര, വരാനിരിക്കുന്നത് ത്രില്ലര്‍
- അച്ഛനോടും അമ്മയോടും പറയാതെ രാത്രിയില്‍ പുറത്ത് പോയിട്ടല്ലേ തല്ല് കിട്ടിയതെന്ന് നിമിഷയോട് ലക്ഷ്മി പ്രിയ, തിരിച്ചടിച്ച് ജാസ്മിന്; ബിഗ് ബോസില്‍ ഇനി തീ പാറും
- വിവാഹമോചിതയാണെന്ന് പറയുമ്പോള്‍ പലരും പലതരത്തില്‍ മോശമായി സംസാരിക്കാന്‍ വരും; ജീവിതം തുറന്നുപറഞ്ഞ് ബിഗ് ബോസ് താരം ശാലിനി
മലയാള സിനിമയിലെ പ്രമുഖര്‍ കെജിഎഫിന്റെ ഭാഗമായിട്ടുണ്ട്'; പേര് വെളിപ്പെടുത്താതെ സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍, അതിനുള്ള കാരണം ഇതാണ് !
കെജിഎഫ് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യന്‍ സിനിമാലോകം. കന്നഡ സിനിമയാണെങ്കില്‍ പോലും ബോളിവുഡ് സിനിമാ ലോകമാണ് ചിത്രം കാണുവാന്‍ ഏറ്റവുമധികം കാത്തിരിക്കുന്നത്. പുറത്തുവന്ന ട്രെയിലറുകളില്‍ കൂടുതല്‍ ആളുകള്‍ കണ്ടത് ഹിന്ദി പതിപ്പാണ്. മലയാളം പതിപ്പിനും 9.5 മില്യണ്‍ കാഴ്ചക്കാര്‍ ഉണ്ട്. ഒന്നരവര്‍ഷത്തോളം കഷ്ടപ്പെട്ടാണ് മലയാളം പതിപ്പിന്റെ ഡബ്ബിംഗ് അണിയറപ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കിയത്.
മലയാളം പതിപ്പിന് സംഭാഷണം ഒരുക്കിയത് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ്.ശബ്ദത്തിലൂടെ പല പ്രമുഖരും കെജിഎഫിന്റെ ഭാഗമായിട്ടുണ്ടെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറയുന്നു. അത് ആരെല്ലാം ആണെന്ന് അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. അതിനൊരു കാരണമുണ്ട്.
സിനിമയുടെ ആസ്വാദനത്തെ ബാധിക്കും എന്നതാണ് കാരണം. തിയേറ്ററില്‍ സിനിമ കാണുമ്പോള്‍ അത് ആരുടെ ശബ്ദമാണെന്ന് പ്രേക്ഷകന്‍ ചിന്തിക്കാത്ത വിധമാണ് ഡബിങ് ചെയ്തിട്ടുള്ളതെന്നും സംവിധായകന്‍ പറയുന്നു. വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളവരാണ് ഡബ്ബിങ് ടീമില്‍ ഉണ്ടായിരുന്നതെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ വെളിപ്പെടുത്തി.
ന്യൂസ് 18 മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.