1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Suhana acted as Juliet

ജൂലിയറ്റായി സുഹാന, മകളുടെ അഭിനയത്തിൽ മതിമറന്ന് ഷാരൂഖ്

വാർത്ത
കിംഗ് ഖാന്റെ മകൾ സുഹാന സാമൂഹ്യ മാധ്യമങ്ങളിലെ എപ്പോഴത്തേയും ചർച്ചാ വിഷയമാണ്. വലിയ കൂട്ടം ആരാധകർ തന്നെയുണ്ട് സുഹാനക്ക് സോഷ്യൽ മീഡിയയിൽ. സുഹാനയുടെ സിനിമയിലേക്കുള്ള വർവ് ബോളിവുഡ് സിനിമ ലോകം കാത്തിരിക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലത്തേ താൻ നല്ല ഒരു അഭിനയത്രിയാണെന്ന് സുഹാന തെളിയിച്ചിട്ടുണ്ട്.
 
തനിക്ക് അഭിനയിക്കാനാണ് താൽ‌പര്യം എന്ന് നേരത്തെ തന്നെ സുഹാന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ലണ്ടനിലെ കോളേജിൽ അവതരിപ്പിച്ച നാടകത്തിൽ ജൂലിയറ്റയി വേഷമിട്ടിരിക്കുകയാണ് കിംഗ് ഖാന്റെ മകൾ സുഹാന. സ്വന്തം മകളുടെ അഭിനയം കാണാൻ ഷരൂഖ് ഖാനും ലണ്ടനിലെത്തിയിരുന്നു.
 
സുഹാനയുടെ നാടകാഭിനയം കണ്ട് വികാരാധീനനായ ഷാരുക്ക് മകളുമൊത്തുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ‘എന്റെ ജൂലിയറ്റിന്റെ കൂടെ ലങ്ങനിൽ. അതി മനോഹരമായ ഒരു അനുഭവമാണിത്. എല്ലാ അഭിനയതാക്കളും മികച്ചു നിന്നു. മുഴുവൻ ടീമിനെയും അഭിനന്ദിക്കുന്നു എന്ന് ഷാരൂഖ് ചിത്രത്തിനടിയിൽ കുറിച്ചു. അഭിനയത്തിലിറങ്ങും മുൻപ് പഠനം പൂർത്തിയാക്കണം എന്ന് ഒറ്റ കണ്ടീഷനാണ് ഷാരൂഖ് ഖാൻ സുഹാനക്ക് മുന്നിൽ വച്ചിട്ടുള്ളത്. 
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
കാളിദാസന്റെ നായികയായി എസ്‌തർ!