അനുബന്ധ വാര്ത്തകള്
- വിളക്ക് തെളിയിക്കുന്നതിനുമുണ്ട് ചില രീതികളും ചിട്ടകളും !
- ഒന്നും രണ്ടുമല്ല, 16 ലെൻസുകളുള്ള സ്മാർട്ട്ഫോണിനെ വിപണിൽ അവതരിപ്പിക്കാൻ ഒരുങ്ങി എൽ ജി !
- യു എ ഇയിൽനിന്നും ഇന്ത്യയിലേക്ക് കടലിലൂടെ അതിവേഗ ട്രെയിൻപാത, സാധ്യത പഠിക്കാനൊരുങ്ങി യു എ ഇ
- ശബരിമലയിൽ തങ്ങൾക്കെതിരെ സംസാരിച്ചവരെ സാമൂഹികമായി ഇല്ലാതാക്കാൻ ആർ എസ് എസ് ശ്രമമോ ?
- അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു പോകുന്നു ? ചുവന്ന ആകാശത്തിലൂടെ പരന്നൊഴുകി സിഗരറ്റ് പോലൊരു രൂപം !
ബന്ധുവായ യുവതിയേയും 3 വയസായ പിഞ്ചുകുഞ്ഞിനെയും കൊലപ്പെടുത്തി മൃതദേഹങ്ങൾ ബലാത്സംഗം ചെയ്തു, പ്രതിയുടെ കാരണം കേട്ട് പൊലീസ് ഞെട്ടി!
ആരും കേട്ടാലറക്കുന്ന ക്രൂര കുറ്റകൃത്യമാണ് പുറത്തുവന്നിരിക്കുന്നത്. സ്വന്തം ബന്ധുവയ യുവതിയെയും 3 വയസായ പെൺകുട്ടിയെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങളെ ബലാത്സംഗത്തിനിരയാക്കി. നാഗ്പൂരിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ ചന്ദ്രശേഖർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വെളിപ്പെടുത്തൽ കേട്ട് പൊലീസുകാർ പൊലും അമ്പരന്നു.
പ്രതിഭാ ബിന്ദ് എന്ന 35കാരിയും 3 വയസുകാരിയായ മകൾ രാഗിണിയുമാണ് കൊല്ലപ്പെട്ടത്. ഇരുവരെയും നവംബർ 28ന് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ ഇരുവരുടെയും മൃതദേഹങ്ങൾ ബലാത്സംഗം ചെയ്യപ്പെട്ടതായും കണ്ടെത്തുകയായിരുന്നു.
വിവാഹത്തിന് മുൻപ് പ്രതിഭാ ബിന്ദ് മുസ്‌ലിം മതവിശ്വാസിയായിരുന്നു. അതിനാൽ തന്നെ രാഖേഷ് ബിന്ദ് പ്രതിഭയെ വിവാഹം കഴിക്കുന്നതിൽ കുടുംബത്തിൽ അതൃപ്തിയുണ്ടായിരുന്നു. ഇതാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്. പ്രതിഭയുടെ ഭർത്താവ് രാഖേഷ് ട്രക്ക് ഡ്രൈവറാണ്. രാഖേഷ് വീട്ടിലില്ലാത്ത സമയം നോക്കി ചന്ദ്രശേഖർ പ്രതിഭയെയും കുഞ്ഞിനെയും കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് പോൺ വീഡിയോകളുടെ അഡിക്ട് ആയ ഇയാൾ മൃതദേഹങ്ങളെ ബലാത്സംഗം ചെയ്തു. കുറ്റങ്ങൾ പ്രതി സമ്മതിച്ചിട്ടുണ്ട്. ഉന്നത വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ഇത്തരത്തിൽ ക്രൂരമയ കൃത്യം നിർവഹിച്ചത്.