വിളക്ക് തെളിയിക്കുന്നതിനുമുണ്ട് ചില രീതികളും ചിട്ടകളും !

സുമീഷ് ടി ഉണ്ണീൻ| Last Modified വെള്ളി, 30 നവം‌ബര്‍ 2018 (19:29 IST)
പുലർച്ചയും സന്ധ്യക്കും വീടുകളിൽ വിളക്കു തെളിയിക്കുന്നത് ഹൈന്ദവ സംസ്കരത്തിന്റെ ഭഗമാണ്. എന്നാൽ എങ്ങനെയാണ് വിളക്ക് തെളിയിക്കേണ്ടത് ? വിളക്ക് തെളിയിക്കാൻ എന്തിനാണിത്ര പഠിക്കുന്നത് എന്ന് ചിന്തിക്കുന്നത്. അശാസ്ത്രീയമായി വിളക്ക് തെളിയിക്കുന്നത് കുടുംബത്തിന് ദോഷകരമാണ്.

ഇരുട്ടും വെളിച്ചവുമായി കൂടിച്ചേരുന്ന നേരമായതിനാലാണ് പുലർച്ചക്കും സന്ധ്യക്കും വിളക്ക് തെളിയിക്കുന്നതിന് കാരണം. ഈ സമയത്ത് നെഗറ്റീവ് എനർജികൾ കൂടുതലായിരിക്കും. ദീപം തെളിയിച്ച് ഇവയെ അകറ്റി നിർത്തുക എന്നതാണ് വിളക്ക് തെളിയിക്കുന്നതിനു പിന്നിലെ പ്രധാന ലക്ഷ്യം.

വീടിന്റെ ഉമ്മറത്തും പൂജാ മുറികളിലും വിളക്കുകൾ തെളിയിച്ചുവക്കാം. നിലവിളക്കിൽ എള്ളെണ്ണ ഒഴിച്ചാണ് വിളക്ക് തെളിയിക്കേണ്ടത്. വിളക്ക് കരിന്തിരി കത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുലർച്ചെ കിഴക്കോട്ടും, സന്ധ്യക്ക് പടിഞ്ഞാരോട്ടും തിരിയിട്ടാണ് വിളക്ക് തെളിയിക്കേണ്ടത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :