'ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്'; വധുവിനെ പോലെ അണിഞ്ഞൊരുങ്ങി സുബി, വിവാഹമായോ എന്ന് ആരാധകര്‍

രേണുക വേണു| Last Modified ഞായര്‍, 31 ജൂലൈ 2022 (10:19 IST)

സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സുബി സുരേഷ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും സുബി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

സുബി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയാണ് സുബിയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 'ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്' എന്ന ക്യാപ്ഷനോടെയാണ് സുബി പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.



സുബിയുടെ വിവാഹം ആണോ എന്നാണ് ആരാധകരുടെ ചോദ്യം. ഒരാളുടെ തോളില്‍ കൈ വെച്ച് നില്‍ക്കുന്ന സുബിയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. എന്നാല്‍ അപ്പുറത്തുള്ള വ്യക്തിയുടെ മുഖം ക്രോപ്പ് സുബിയുടെ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :