1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. state award rajisha response

ആകെയൊരു ഞെട്ടലിലാണ് ഞാൻ: രജിഷ

അർഹതപ്പെട്ടവർക്ക് ലഭിച്ച അംഗീകാരം

രജിഷ
സംസ്ഥാന ചലച്ചിത്ര പുരസ്കാ‌രത്തിൽ മികച്ച നടിയായി തിരഞ്ഞെടുത്തത് രജിഷ വിജയനെയായിരുന്നു. അവാർഡ് പ്രഖ്യാപനം വന്നതിന്റെ ഞെട്ടലിലാണ് താരം. അവാര്‍ഡ് വാര്‍ത്തയറിഞ്ഞ് അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഞെട്ടിയിരിക്കുയാണ്. എന്താണ് ചെയ്യേണ്ടത് എന്ന് പോലും അറിയാത്ത അവസ്ഥയാണെന്ന് രജിഷ മാതൃഭൂമി. കോമിനോട് പ്രതികരിച്ചു.
 
എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ അനുവദിച്ച മാതാപിതാക്കളെ രജിഷ സ്നേഹത്തോടെ ഓർക്കുന്നു. ആദ്യ ചിത്രത്തിന് തന്നെ അവാർഡ് ലഭിക്കുന്നത് വലിയ കാര്യമാണെന്ന് നടി പറയുന്നു. അനുരാഗക്കരിക്കിന്‍ വെള്ളത്തിന്റെ എല്ലാ അംഗങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം. സംവിധായകന്‍ ഖാലിദ് റഹ്മാനോടാണ് കടപ്പാട് - രജിഷ പറയുന്നു.
About Writer
aparna shaji
അടുത്ത ലേഖനം
'അഭിനയം മരണം വരെ'; വിനായകന് പറയാനുള്ളത്