1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sonia Malhaar supports Dileep

നടി ആക്രമിക്കപ്പെട്ടപ്പോള്‍ ദിലീപിനൊപ്പം; സോണിയ മല്‍ഹാറിന്റെ പഴയ പോസ്റ്റുകള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

അതേസമയം സോണിയ മല്‍ഹാറിന്റെ പഴയ ചില പോസ്റ്റുകളും നിലപാടുകളുമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്

Sonia Malhaar
Sonia Malhaar

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ നിരവധി സ്ത്രീകളാണ് സിനിമ മേഖലയില്‍ തങ്ങള്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. അതില്‍ പ്രധാനപ്പെട്ട വ്യക്തിയാണ് നടി സോണിയ മല്‍ഹാര്‍. 2013 ല്‍ തൊടുപുഴയില്‍ വെച്ച് ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ അറിയപ്പെടുന്ന ഒരു സൂപ്പര്‍താരം തന്നെ കടന്നുപിടിച്ചെന്നാണ് സോണിയ വെളിപ്പെടുത്തിയത്. എന്നാല്‍ ഈ അഭിനേതാവിന്റെ പേര് സോണിയ പരസ്യമാക്കിയിട്ടില്ല. 
 
അതേസമയം സോണിയ മല്‍ഹാറിന്റെ പഴയ ചില പോസ്റ്റുകളും നിലപാടുകളുമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയില്‍വാസം അനുഭവിച്ച നടന്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചിട്ടുള്ള വ്യക്തിയാണ് സോണിയ. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്ള ആള്‍ക്കൊപ്പം നിന്ന സോണിയയെ എങ്ങനെ വിശ്വാസത്തിലെടുക്കുമെന്നാണ് പലരുടെയും ചോദ്യം. 'പ്രിയപ്പെട്ട സഹോദരാ, നിനക്കൊപ്പം. സത്യം ജയിക്കും. പ്രാര്‍ത്ഥനകള്‍ ഒപ്പമുണ്ട്' എന്ന വരികളോടെയാണ് സോണിയ 2022 ഫെബ്രുവരി ഏഴിന് തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ ദിലീപിന്റെ ചിത്രം പങ്കുവെച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 
 
താന്‍ അറിയുന്ന ദിലീപ് ഇത്തരമൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഇപ്പോഴും സോണിയ ആവര്‍ത്തിക്കുന്നു. സോണിയയുടേത് ഇരട്ടത്താപ്പാണെന്ന് വിമര്‍ശിക്കുന്നവര്‍ ധാരാളമുണ്ട്. മാത്രമല്ല താന്നെ ആക്രമിച്ചു എന്നു പറയുന്ന നടന്റെ പേര് സോണിയ പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യം ഉയര്‍ന്നിരിക്കുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തുണിയുടെ മറവിലൂടെ ആരും എത്തിനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല, ഹേമ കമ്മിറ്റി വെറുതെയാണ്: നടി ദേവി അജിത്ത്