1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju Warrier film footage Bhavana film Hunt box office collection

50 ലക്ഷം പോലും നേടാതെ മഞ്ജു വാരിയര്‍, ഭാവന ചിത്രങ്ങള്‍; ഒന്നാമന്‍ 'വാഴ' തന്നെ

നിലവില്‍ മലയാളത്തില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളില്‍ 'വാഴ-ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്' ആണ് കളക്ഷനില്‍ ഒന്നാമന്‍

Bhavana and Manju Warrier
Bhavana and Manju Warrier

ബോക്‌സ്ഓഫീസില്‍ തകര്‍ന്നടിഞ്ഞ് മഞ്ജു വാരിയര്‍ ചിത്രം ഫൂട്ടേജും ഭാവനയുടെ ഹണ്ടും. ഓഗസ്റ്റ് 23 നാണ് രണ്ട് സിനിമകളും തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്തു നാല് ദിവസം പിന്നിട്ടിട്ടും വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ 50 ലക്ഷം കളക്ട് ചെയ്യാന്‍ രണ്ട് സിനിമകള്‍ക്കും സാധിച്ചിട്ടില്ല. 
 
സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഭാവനയെ കേന്ദ്രകഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഹണ്ട് (HUNT) ഇരുവരെ കളക്ട് ചെയ്തിരിക്കുന്നത് 22 ലക്ഷം മാത്രം. സൈജു ശ്രീധരന്‍ സംവിധാനം ചെയ്ത ഫൂട്ടേജ് (Footage) വേള്‍ഡ് വൈഡായി 28 ലക്ഷം കളക്ട് ചെയ്തിട്ടുണ്ട്. മഞ്ജു വാരിയര്‍, ഗായത്രി അശോക്, വിശാഖ് നായര്‍ എന്നിവരാണ് ഫൂട്ടേജില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 
 
നിലവില്‍ മലയാളത്തില്‍ പ്രദര്‍ശനം തുടരുന്ന സിനിമകളില്‍ 'വാഴ-ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ്' ആണ് കളക്ഷനില്‍ ഒന്നാമന്‍. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടിയിലേക്ക് അടുക്കുകയാണ്. 15 കോടിയിലേറെ കളക്ട് ചെയ്ത നുണക്കുഴി രണ്ടാമതുണ്ട്. 
 
അടുത്ത ലേഖനം
Director Mohan Passed Away: സംവിധായകന്‍ മോഹന്‍ അന്തരിച്ചു