ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അതിക്രമം,സംവിധായകന്‍ വി കെ പ്രകാശിനെതിരെ ആരോപണവുമായി യുവകഥാകാരി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 26 ഓഗസ്റ്റ് 2024 (21:03 IST)
ലൈംഗിക അതിക്രമ ആരോപണവുമായി യുവകഥാകാരി.സംവിധായകന്‍ വി കെ പ്രകാശിനെതിരെയാണ് ആരോപണം. 2022 ഏപ്രിലില്‍ തന്നെ കൊല്ലത്തേക്ക് വിളിച്ചു വരുത്തിയാണ് അതിക്രമം കാണിച്ചതെന്ന് അവര്‍ ആരോപിക്കുന്നു.

കഥ പറയാനായാണ് ഹോട്ടലിലേക്ക് സംവിധായകന്‍ വിളിച്ചു വരുത്തിയത്.

കഥ പറയാന്‍ ആവശ്യപ്പെട്ട ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ വികെ പ്രകാശ് കടന്നുപിടിച്ചു എന്നാണ് ഇവര്‍ പരാതിപ്പെട്ടിരിക്കുന്നത്.

അഭിനയത്തില്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ച് ഒരു സീന്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നും യുവകഥാകാരി പറഞ്ഞു.

പരാതിപ്പെടാതിരിക്കാന്‍ ആയി ഡ്രൈവറുടെ അക്കൗണ്ടില്‍ നിന്ന് പതിനായിരം രൂപ യുവതിക്ക് സംവിധായകന്‍ അയച്ചുകൊടുത്തു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായി യുവകഥാകാരി പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :