അനുബന്ധ വാര്‍ത്തകള്‍
- വിജയ്യുടെ രാഷ്ട്രീയ പ്രഖ്യാപനത്തിൽ നിരാശ തോന്നി, അപ്രതീക്ഷിതമായി ആ വിളിയെത്തി: ദളപതി 69 ൽ എത്തിയ കഥ പറഞ്ഞ് മമിത
- Thalapathy 69: നെനച്ച ഇടത്തില്‍ എത്താൻ അണ്ണന്റെ കടൈസി വണ്ടി, ദളപതി 69ന് തുടക്കമായി
- അവസാന വിജയ് ചിത്രത്തിൽ നായികയാര്? പ്രഖ്യാപനവുമായി കെവിഎൻ പ്രൊഡക്ഷൻസ്
- Thalapathy 69 : ദളപതി 69, വിജയ് ചെയ്യുന്നത് രണ്ട് താരങ്ങൾ നിരസിച്ച കഥ
- സംഗതി അജിത് ഫാനാണ്, എന്നാൽ വിജയ് അഭിനയം നിർത്തുന്നത് സഹിക്കാനാവുന്നില്ല: നസ്റിയ
Thalapathy 69: വൺ ലാസ്റ്റ് ടൈം; വിജയ്‌ക്കൊപ്പം ശിവരാജ് കുമാറും
ദളപതി വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദളപതി 69'. തന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. വലിയ താര നിരയിൽ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്. കന്നഡ നടൻ ശിവരാജ് കുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തിലെ വേഷം രസകരമാണെന്ന് അദ്ദേഹം പറയുന്നു. വിജയ് സിനിമാഭിനയം പൂർണമായും ഉപേക്ഷിക്കേണ്ട എന്നാണ് തന്റെ അഭിപ്രായമെന്ന് നടൻ കൂട്ടിച്ചേർത്തു. റേഡിയോ മിർച്ചിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'വിജയ് 69 ലെ വേഷം വളരെ രസകരമാണ്, പക്ഷേ എന്റെ ഷെഡ്യൂളുകൾ കണക്കിലെടുക്കുമ്പോൾ അത് എങ്ങനെ ഒരുമിച്ച് വരുമെന്ന് എനിക്കറിയില്ല. ഇത് അദ്ദേഹത്തിന്റെ അവസാന സിനിമയായിരിക്കുമെന്ന് പറയപ്പെടുന്നു, പക്ഷേ വ്യക്തിപരമായി അദ്ദേഹം സിനിമ ഉപേക്ഷിക്കേണ്ടതില്ലെന്ന് ഞാൻ കരുതുന്നു. ഒരു സുഹൃത്തെന്ന നിലയിൽ, വിജയ് ഒരു മികച്ച നടനും നല്ല മനുഷ്യനുമാണെന്ന് ഞാൻ കരുതുന്നു. അദ്ദേഹത്തിന്റെ തീരുമാനം അതിശയകരമാണ്. ഞാൻ അതിനെ മാനിക്കുന്നു. അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,' ശിവരാജ് കുമാർ പറഞ്ഞു.
അതേസമയം, ശിവരാജ് കുമാർ ഇപ്പോൾ അസുഖത്തെ തുടർന്ന് ചികിത്സയിലാണ്. യുഎസിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരുമാസത്തെ വിശ്രമം കഴിഞ്ഞാണ് നടൻ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ചികിത്സ തുടരുന്നതിനാൽ തന്റെ ഭാഗങ്ങളുടെ ഷെഡ്യൂളുകൾ മാറ്റിവെച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.