അനുബന്ധ വാര്‍ത്തകള്‍
- സെറ്റിൽ നിന്നും വഴക്കിട്ട് വിജയ് പിണങ്ങിപ്പോയി, സൂര്യയെ വിളിക്കാമെന്ന് ശങ്കർ; ഒടുവിൽ ആ ചിത്രത്തിന് സംഭവിച്ചത്
- 'തന്നെ ഇനി ഉലകനായകന് എന്ന് വിളിക്കരുത്': അജിത്തിന് പിന്നാലെ ആരാധകരോട് അഭ്യര്‍ഥനയുമായി കമല്ഹാസന്
- സംവിധായകന് രാംഗോപാല്‍ വര്‍മക്കെതിരെ കേസ്
- സ്ത്രീകള്‍ എപ്പോഴും തുല്യതയില്‍ വിശ്വസിക്കണം, പക്ഷെ ആ തുല്യത എനിക്ക് വേണ്ട: സ്വാസിക
- ഷാരൂഖ് ഖാന് വധഭീഷണി: അഭിഭാഷകന് അറസ്റ്റില്‍
നാഗചൈതന്യ-ശോഭിത ധൂലിപാല വിവാഹം ഡിസംബറിൽ
തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ശോഭിത ധൂലിപാലയും നാഗ ചൈതന്യയും ഡിസംബറിൽ വിവാഹിതരാകും. ഡിംസബര്‍ നാലിന് തീരുമാനിച്ച വിവാഹം ഹൈദരാബാദില്‍ വെച്ചാകും നടക്കുക. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയായിരിക്കും വിവാഹവേദി. ആഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.
അക്കിനേനി കുടുംബവുമായി വൈകാരിക ബന്ധമുള്ള സ്റ്റുഡിയോയാണ് അന്നപൂര്‍ണ. അതുകൊണ്ടുതന്നെ തന്റെ വിവാഹ ജീവിതം ഇവിടെ നിന്ന് തുടങ്ങണമെന്നാണ് നാഗചൈതന്യയുടെ ആവശ്യം. വിവാഹശേഷം പ്രമുഖർക്കും സഹപ്രവർത്തകർക്കുമായി ആന്ധ്രയിൽ വെച്ച് റിസപ്‌ഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
നാഗ ചെെതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹ നിശ്ചയ വാർത്ത ഔദ്യോഗികമായി എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. നടി സാമന്തയായിരുന്നു നാഗചൈതന്യയുടെ മുൻപങ്കാളി. 2017 ൽ വിവാഹിതരായ ഇവർ നാല് വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ 2021 ഒക്ടോബറിൽ വേർപിരിയുകയായിരുന്നു.