അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു, സംവിധായകനാവുന്നത് മഹേഷ് നാരായണൻ, പ്രധാന ലൊക്കേഷനാവുക ശ്രീലങ്കയെന്ന് സൂചന
- വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തില്‍ ചെലവഴിച്ച തുക എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്: മുഖ്യമന്ത്രി
- അന്ന് വാര്‍ത്തകളില്‍ നിറഞ്ഞു! ആ മോഹന്‍ലാല്‍ ചിത്രത്തിന് എന്തു സംഭവിച്ചു ?
- രാജ്യത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയില്‍ ഷാരൂഖ് ഖാനെ പിന്തള്ളി വിജയ്
- സംഗതി അജിത് ഫാനാണ്, എന്നാൽ വിജയ് അഭിനയം നിർത്തുന്നത് സഹിക്കാനാവുന്നില്ല: നസ്റിയ
Thalapathy 69 : ദളപതി 69, വിജയ് ചെയ്യുന്നത് രണ്ട് താരങ്ങൾ നിരസിച്ച കഥ
തമിഴ് സൂപ്പര്‍ താരം വിജയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമെന്ന് കരുതപ്പെടുന്ന സിനിമയാണ് ദളപതി 69. ദി ഗോട്ടിന് ശേഷം വിജയ് നായകനാവുന്ന പൊളിറ്റിക്കല്‍ ഡ്രാമ എന്ന് കരുതപ്പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. കെ വി എന്‍ പ്രൊഡക്ഷന്‍സാണ് ചിത്രത്തിന്റെ നിര്‍മാണം.
ഇപ്പോഴിതാ കമല്‍ഹാസനെ നായകനാക്കി എച്ച് വിനോദ് ചെയ്യാനിരുന്ന സിനിമയാണ് ഇപ്പോള്‍ ദളപതി 69 എന്ന പേരില്‍ ഇറങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കമല്ഹാസന് സിനിമ ഉപേക്ഷിക്കപ്പെട്ടതോടെ വിജയ് സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അതേ സിനിമ തന്നെയാണ് വിനോദ് ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കമല്ഹാസന് മുന്‍പെ മറ്റ് ചില താരങ്ങളെയും എച്ച് വിനോദ് ഇതേ കഥയുമായി സമീപിച്ചിരുന്നതായാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
2017ല്‍ ഇതേ കഥയുമായി എച്ച് വിനോദ് ആദ്യമായി സമീപിച്ചത് വിജയെ തന്നെയായിരുന്നു. മെര്‍സല്‍ ചിത്രീകരണത്തിനിടെയായിരുന്നു ഇത്. എന്നാല്‍ ഈ സിനിമ മുന്നോട്ട് പോയില്ല. ഇതിന് ശേഷം അജിത്തിനെയും വിജയ് സേതുപതിയേയും ഇതേ കഥയുമായി എച്ച് വിനോദ് സമീപിച്ചിരുന്നതായി മൂവിക്രോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ കമല്ഹാസന് സിനിമ ചെയ്യാമെന്ന് സമ്മതിച്ചെങ്കിലും പ്രൊജക്ട് മുന്നോട്ട് നീങ്ങിയില്ല. ഏറ്റവും ഒടുവിലാണ് സിനിമ വിജയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നത്.