1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Silambarasan clarified the relationship status

ഇപ്പോഴും സിംഗിള്‍ ഡാ, വിവാഹത്തിനുളള സൂചന നല്‍കി ചിമ്പു

ചിമ്പു
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടന്‍ ചിമ്പു. സിനിമയിലെയും തന്റെ ജീവിതത്തിലെയും വിശേഷങ്ങള്‍ നടന്‍ തരം പങ്കുവയ്ക്കാറുണ്ട്. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് നടന്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. തന്റെ പ്രിയപ്പെട്ട നായക്കുട്ടിയുമായി സംസാരിക്കുകയാണ് താരം.താന്‍ ഇപ്പോഴും അവിവാഹിതനാണെന്നും സന്തോഷകരമായ ജീവിതം നയിക്കാന്‍ ഉടന്‍ വിവാഹം കഴിക്കണമെന്നും ചിമ്പു വീഡിയോയില്‍ പറയുന്നു. അതിലൂടെ താന്‍ ഇപ്പോഴും സിംഗിള്‍ ആണെന്ന് നടന്‍ സ്ഥിരീകരിച്ചു.സ്‌റ്റൈലിഷ് താരത്തിന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
 
ചിമ്പുവും ഗൗതം മേനോനും വീണ്ടും ഒന്നിക്കുന്ന ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. കല്യാണി പ്രിയദര്‍ശനൊപ്പം മാനാട് എന്നൊരു ചിത്രവും ഒരുങ്ങുന്നുണ്ട്.വെങ്കട്ട് പ്രഭു ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. ഉടന്‍ തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കും.
അടുത്ത ലേഖനം
'തീര്‍പ്പ്' ഷൂട്ടിംഗ് ഫെബ്രുവരി 20ന്, പൃഥ്വിരാജ് ടീമിനൊപ്പം ചേരാന്‍ വൈകും