സൂര്യയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു - വെളിപ്പെടുത്തി സായ് പല്ലവി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (13:25 IST)
തെന്നിന്ത്യൻ സിനിമയിൽ കൈനിറയെ ആരാധകരുള്ള നടിയാണ് സായിപല്ലവി. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നത്. തൻറെ പഴയൊരു ക്രഷിനെ കുറിച്ച് തുറന്ന് പറയുകയാണ് താരം.

അത് മറ്റാരുമല്ല തമിഴ് സൂപ്പർ താരം ആണ്. ചെറുപ്പംമുതലേ സൂര്യയുടെ വലിയ ആരാധിക കൂടിയാണ് നടി. സൂര്യ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വലിയ സന്തോഷമായി എന്നും സായി പല്ലവി പറയുന്നു. കുട്ടിക്കാലത്ത് തന്റെ പ്രിയപ്പെട്ട ഹീറോ സൂര്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും നടി വെളിപ്പെടുത്തി.

2019-ൽ സൂര്യയെ നായകനാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ. സായിപല്ലവിയെ കൂടാതെ ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങുമാണ് പ്രധാനവേഷങ്ങളിൽ എത്തിയത്.

റാണ ദഗ്ഗുബാട്ടി നായകനായി എത്തുന്ന വിരാടപർവ്വമാണ് നടിയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം. സായി പല്ലവിയുടെ ക്യാരക്ടർ ലുക്ക് പോസ്റ്റർ അടുത്തിടെ പുറത്ത് വന്നിരുന്നു. പോലീസുകാരനെ പ്രണയിക്കുന്ന നക്സൽ ആയാണ് താരം എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :