1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sidhique As Rajan Kurup

കുറുപ്പ് അല്ല ഇത് രാജന്‍ കുറുപ്പ്,നൈറ്റ് ഡ്രൈവില്‍ സിദ്ദിഖും

Night Drive Official Trailer
നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുന്നു. ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്ററുകളായി പുറത്തിറക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ നടന്‍ സിദ്ദിഖും എത്തുന്നുണ്ട്.
 
രാജന്‍ കുറുപ്പ് എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
 
സിഐ ബെന്നി മൂപ്പനായി സിനിമയില്‍ മുഴുനീളം ഇന്ദ്രജിത്ത് ഉണ്ടാകും.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
അടുത്ത ലേഖനം
വളരെക്കാലത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ ലാലു അലക്‌സ്, നടന് പറയാനുള്ളത് ഇതാണ് !