പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍, കൊത്തിലെ റോഷന്‍ മാത്യു, ആസിഫ് അലി ചിത്രം റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ജനുവരി 2022 (17:02 IST)

ആസിഫലി റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് റിലീസിന് ഒരുങ്ങുകയാണ്.

ഹേമന്ത് കുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രമൊരു ഇമോഷണല്‍ ഡ്രാമയാണ്.
കണ്ണൂര്‍ ഉള്ള ഒരു രാഷ്ട്രീയക്കാരനാണെന്ന് ആസിഫ് അലി എത്തുന്നത്. റോഷന്‍ സുമേഷായി ചിത്രത്തിലുണ്ടാകും. ആസിഫ് അലി അവതരിപ്പിക്കുന്ന ശാലുവിന്റെ സുഹൃത്താണ് റോഷന്റെ കഥാപാത്രം.

പാര്‍ട്ടിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറുള്ള ചെറുപ്പക്കാരനാണ് സുമേഷ്.

സിനിമയുടെ ചിത്രീകരണവും ഡബ്ബിംഗും പൂര്‍ത്തിയായി.നിഖില വിമല്‍ ആണ് നായിക, വിജിലേഷ്, സുരേഷ് കൃഷ്ണ, ശ്രീലക്ഷ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈലാസ് മേനോന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം ജേക്‌സ് ബിജോയ്. രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും പ്രശാന്ത് രവീന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :