1. വിനോദം
  2. സിനിമ
  3. അണിയറ
  4. Night Drive movie news

കൈയ്യില്‍ തോക്കുമായി ഇന്ദ്രജിത്ത്, ഇതാണ് സിഐ ബെന്നി മൂപ്പന്‍ !

വൈശാഖ്
ഇന്ദ്രജിത്ത്, അന്ന ബെന്‍, റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കുകയാണ് നിര്‍മാതാക്കള്‍. സിഐ ബെന്നി മൂപ്പനായി സിനിമയില്‍ മുഴുനീളം ഇന്ദ്രജിത്ത് ഉണ്ടാകും.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
നാഗകന്യക നടിയുടെ വിവാഹം കേരള സ്‌റ്റൈലില്‍, ചിത്രങ്ങളും വീഡിയോയും