1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sibi malayil about August 1 movie

അടുത്ത ഡേറ്റ് സിബിയ്ക്കുള്ളതാണെന്ന് മമ്മൂട്ടി പറഞ്ഞു, മിനിമം സൗകര്യങ്ങളില്ലാതെ ചെയ്യേണ്ടിവന്ന സിനിമയാണ്: ഓഗസ്റ്റ് 1 സംഭവിച്ചതിനെ പറ്റി സിബി മലയിൽ

Sibi malayil
മലയാളത്തിലെ ഐക്കോണിക് പോലീസ് ഓഫീസർ കഥാപാത്രങ്ങളിലൊന്നാണ് ഓഗസ്റ്റ് 1 എന്ന സിനിമയിലെ മമ്മൂട്ടിയുടെ പെരുമാൾ എന്ന കഥാപാത്രം. മലയാള സിനിമയിൽ അന്ന് വരെ വന്നിരുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി വന്ന സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി കണക്കാക്കപ്പെടുന്ന സിനിമ പക്ഷേ ചിത്രീകരിച്ചത് യാതൊരുവിധ ടെക്നിക്കൽ സൗകര്യങ്ങളുമില്ലാതെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ സിനി മലയിൽ.
 
ആ സിനിമ ഞാൻ ചെയ്യേണ്ടിയിരുന്ന ഒന്നല്ല. മമ്മൂട്ടിയാണ് നിർമാതാവിനോട് പറയുന്നത് തൻ്റെ അടുത്ത ഡേറ്റ് സിബിയ്ക്കാണ് നിങ്ങൾ സിബിയെ വെച്ച് പടം ചെയ്യു എന്ന്. അങ്ങനെയാണ് ആ സിനിമ എൻ്റെയടുത്തെത്തുന്നത്. ഞാൻ അന്ന് വരെ ചെയ്ത സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയായിരുന്നു ഓഗസ്റ്റ് 1. സിനിമയുടെ കഥനരീതിയിലും മറ്റും ഒരു പുതുമ എനിക്ക് തോന്നിയിരുന്നു.
 
ഇന്നും നിങ്ങൾ ആ സിനിമ പരിശോധിച്ചാൽ അറിയാം ഒരുപാട് ടെക്നിക്കൽ പ്രശ്നങ്ങൾ ആ സിനിമയ്ക്കുണ്ട്. അതിലെ ക്ലൈമാക്സെല്ലാം കണ്ടാലറിയാം. അന്നത്തെ ഏറ്റവും മോശം ക്യാമറ വെച്ച് തീരെ പ്രവർത്തിപരിചയമില്ലാത്ത കാമറാമാന്മാരാണ് രംഗങ്ങൾ ഷൂട്ട് ചെയ്തിരുന്നത്. അന്ന് എൻ്റെ പേരിൽ വലിയൊരു വിജയം ഉണ്ടായിരുന്നില്ല.എൻ്റെ ആദ്യത്തെ കൊമേഴ്ഷ്യൽ ബ്രേക്ക് തന്നത് ഓഗസ്റ്റ് ഒന്നാണ്. സിബി മലയിൽ പറയുന്നു.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
നിന്നെയൊന്ന് കൊഞ്ചിക്കാനോ ലാളിക്കാനോ കഴിഞ്ഞിട്ടില്ല, പ്രേം നസീറിൻ്റെ ശബ്ദത്തിൽ ഞാൻ ഷാനവാസിനോട് പറഞ്ഞു: കണ്ണീരൊഴുക്കുകയായിരുന്നു ഷാനു