'ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ല';ഇന്റര്‍വ്യൂ വിവാദില്‍ മമ്മൂട്ടിക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (12:13 IST)
ശ്രീനാഥ് ഭാസിയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യൂ വിവാദം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. തന്റെ പുതിയ സിനിമയുടെ പ്രചാരണാര്‍ത്ഥം മമ്മൂട്ടി എത്തിയപ്പോള്‍ അദ്ദേഹത്തോടും മാധ്യമപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ അഭിപ്രായം ചോദിച്ചു.


വിവാദ ഇന്റര്‍വ്യൂ വിഷയത്തില്‍, ആ സംഭവം നടന്നത് ചോദ്യങ്ങളുടെ പ്രശ്‌നമായിട്ടാണോ ഉത്തരങ്ങളുടെ പ്രശ്‌നമായിട്ടാണോ മമ്മുക്കക്ക് തോന്നിയത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്.

ചോദ്യങ്ങളും ഉത്തരങ്ങളും സെന്‍സര്‍ ചെയ്യാനാവില്ലെന്നും സാമാന്യമായിട്ടുള്ള ധാരണയാണ് വേണ്ടതെന്നുമാണെന്നാണ് മമ്മൂട്ടി ചിരിച്ചുകൊണ്ട് മറുപടിയായി പറഞ്ഞത്.റോഷാക്ക് പ്രമോഷന്റെ ഭാഗമായി നടന്‍ ദോഹയില്‍ എത്തിയതായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :