മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം, ചിത്രത്തില്‍ ജോജുവും ആന്റണി വര്‍ഗീസും, താരനിര, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (15:07 IST)
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ഒരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോയായി ചിത്രം പ്രഖ്യാപിക്കും.ആന്റണി വര്‍ഗീസ്, ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ് തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കും എന്നാണ് കേള്‍ക്കുന്നത്.ഗിരീഷ് ഗംഗാധരന്‍

ഛായാഗ്രഹണവും പ്രശാന്ത് പിള്ളൈ സംഗീതവും ഒരുക്കുന്നു.

പി എസ് റഫീഖ് ആണ് രചന നിര്‍വഹിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :