അനുബന്ധ വാര്‍ത്തകള്‍
- രഘുവരനെ രക്ഷിക്കണമെന്നുണ്ടായിരുന്നു, പക്ഷേ... - രോഹിണി തുറന്നുപറയുന്നു
- അങ്ങനെ അത് സംഭവിക്കുന്നു - ഷങ്കര്‍ സിനിമയില്‍ ‘തൃശൂര്‍ പൂരം’ !
- മെര്‍സലില്‍ അവര്‍ ഉദ്ദേശിച്ചത് ജനങ്ങള്‍ക്ക് മനസിലായി, പടം വിജയിച്ചു!
- യുഎസില്‍ നിന്ന് ട്രെയിനര്‍ പറന്നിറങ്ങി, കമല്‍ കഠിനമായ ജിം വര്‍ക്കൌട്ട് തുടങ്ങി; ഷങ്കറിന്‍റെ ‘ഇന്ത്യന്‍ 2’ തുടങ്ങുന്നു !
- കമല്ഹാസന് സിനിമാജീവിതം അവസാനിപ്പിക്കുന്നു!
സംവിധായകന്‍ ഷങ്കറിന് ആദ്യപ്രതിഫലം 5000 രൂപ, ഇന്ന് 40 കോടി!
സംവിധായകന്‍ ഷങ്കര്‍ ഇന്ത്യന്‍ സിനിമയിലെ അത്ഭുതമാണ്. ചെയ്ത എല്ലാ സിനിമകളും ബ്രഹ്മാണ്ഡവിജയമാക്കിയ അപൂര്‍വം പേരില്‍ ഒരാള്‍. ഇന്ന് ഇന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ സംവിധായകന്‍. അദ്ദേഹത്തിന്‍റെ ആദ്യ പ്രതിഫലം 5000 രൂപയായിരുന്നു എന്നത് അറിയാമോ?
ജെന്‍റില്‍മാന്‍ എന്ന ആദ്യചിത്രം സംവിധാനം ചെയ്യുമ്പോള്‍ പ്രതിഫലമായി നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ ഷങ്കറിന് നല്‍കിയത് 5000 രൂപയായിരുന്നു.
“അന്ന് ഷങ്കറിന്‍റെ കൈയില്‍ 5000 രൂപ വച്ചുകൊടുത്തിട്ട് ഞാന്‍ പറഞ്ഞു, ഇത് അഞ്ചുകോടി മാതിരി... നീ കയറിവരും. അത് സത്യമായി. അന്നെന്നെ കാണാന്‍ ഓട്ടോയിലും പഴയ സ്കൂട്ടറിലുമൊക്കെ വന്ന ഷങ്കര്‍ ഇന്ന് യാത്ര ചെയ്യുന്നത് റോള്‍സ് റോയ്സിലാണ്. ജെന്‍റില്‍മാന്‍ ഹിറ്റായപ്പോള്‍ ഞാന്‍ ഷങ്കറിന് രണ്ട് താക്കോലുകള്‍ കൂടി സമ്മാനിച്ചു. ഒന്ന് ഫ്ലാറ്റിന്‍റെയും രണ്ടാമത്തേത് അന്നത്തെ സ്റ്റാര്‍ ആയ മാരുതി 800ന്‍റെയും” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ കെ ടി കുഞ്ഞുമോന്‍ വെളിപ്പെടുത്തുന്നു.
ഇപ്പോള്‍ ഷങ്കര്‍ 40 കോടി രൂപ വരെയാണ് പ്രതിഫലം പറ്റുന്നതെന്നാണ് റിപ്പോര്‍ട്ട്. ഷങ്കര്‍ സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘2.0’ ജനുവരി അവസാനം പ്രദര്‍ശനത്തിനെത്തുമെന്നാണ് വിവരം.
അടുത്ത ലേഖനം