അനുബന്ധ വാര്‍ത്തകള്‍
- ‘ഇവളാ പെണ്ണ്, അതുകൊണ്ടാ എനിക്കെന്റെ മരുമോളെ പെരുത്തിഷ്ടം‘ - ഉണ്ണിമായയെക്കുറിച്ച് ശ്യാം പുഷ്കരന്റെ അമ്മ
- സുഹൃത്താണെന്ന് പറഞ്ഞ അനുപമയെ ബുമ്ര അണ്‍ഫോളോ ചെയ്തു
- മോശം റിവ്യു ഇടുന്നവരോട് ‘കടക്ക് പുറത്ത്‘ പറഞ്ഞ് തമിഴ് സിനിമ; നിരൂപകർക്ക് കൂച്ച് വിലങ്ങ്
- എന്തുകൊണ്ട് മമ്മൂട്ടിയെ ചെറുതാക്കി? - രമേഷ് പിഷാരടി പറയുന്നു
- ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ; പാർവതിയും ഫഹദും വീണ്ടുമൊന്നിക്കുന്നു!
'ദയവായി സഹായിക്കണം, അതെന്റെ വാപ്പച്ചി തന്നതാണ്’; അഭ്യർത്ഥനയുമായി ഷെയിൻ നിഗം
മിമിക്രി താരം അബിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തിയ ഷെയ്ന്‍ നിഗം സ്വന്തം കഴിവ് കൊണ്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ചിരിക്കുകയാണ്. ഷെയ്ന്‍ നായകനായി ഒടുവില്‍ തിയറ്ററിലെത്തിയ ഇഷ്‌ക് എന്ന ചിത്രവും മികച്ച വിജയമാണ് സ്വന്തമാക്കിയത്.
ഇത്തവണ ഒരു അഭ്യര്‍ഥനയുമായിട്ടാണ് ഷെയ്ന്‍ നിഗം എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നാണ് നടന്റെ ആവശ്യം. വാപ്പച്ചി അബി ഗള്‍ഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നല്‍കിയ വാച്ചാണ് താരത്തിന്റെ കൈയില്‍ നിന്നു നഷ്ടമായത്.
ഗള്‍ഫ് യാത്ര കഴിഞ്ഞു വന്നപ്പോഴാണ് അബി casio edifice എന്ന കമ്ബനിയുടെ ബ്രൗണ്‍ സ്ട്രാപ്പുള്ള വാച്ച് മകന് സമ്മാനമായി നല്‍കിയത്. മാര്‍ച്ചില്‍ കളമശ്ശേരിയിലും പരിസര പ്രദേശങ്ങളിലും വച്ച് നടന്ന വനിതയുടെ കവര്‍ ഷൂട്ടിനിടെ, എവിടെവച്ചോ വാച്ച് കയ്യില്‍ നിന്ന് നഷ്ടപ്പെട്ടതാകാം എന്നാണ് ഷെയ്‌നിന്റെ വിശ്വാസം.