സുഹൃത്താണെന്ന് പറഞ്ഞ അനുപമയെ ബുമ്ര അണ്‍ഫോളോ ചെയ്‌തു

മുംബൈ| Last Modified ചൊവ്വ, 9 ജൂലൈ 2019 (19:33 IST)
നടി അനുപമ പരമേശ്വരനുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായതോടെ നടിയെ അണ്‍ഫോളോ ചെയ്‌ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്‌പ്രിത് ബുമ്ര.

ഇരുപത്തിയഞ്ചുപേരെ മാത്രം ഫോളോ ചെയ്‌തിരുന്ന ബുമ്ര ട്വിറ്ററില്‍ ഫോളോ ചെയ്യുന്ന ഏക നടി അനുപമയായിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ഞങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും പ്രണയത്തിലാണെന്ന വാര്‍ത്ത തെറ്റാണെന്നും ഒരു ദേശീയ മാധ്യമത്തോട് അനുപമ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് അനുപമയെ ബുമ്ര അണ്‍ഫോളോ ചെയ്‌തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :