1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saturday Night

നിവിന്‍ പോളിക്ക് പിറന്നാള്‍ സമ്മാനം !'സാറ്റര്‍ഡേ നൈറ്റ്' റിലീസ് പ്രഖ്യാപിച്ചു

Saturday Night - Official Trailer | Rosshan Andrrews | Nivin Pauly | Jakes Bejoy | Aju Varghese
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' റിലീസ് പ്രഖ്യാപിച്ചു. നടന്റെ ജന്മദിനത്തോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ടാണ് പുതിയ വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ കൈമാറിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം നവംബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തും.

ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റോടെയാണ് സിനിമ സെന്‍സര്‍ ചെയ്തിരിക്കുന്നത്.
 
'ചിരിക്കാന്‍ ഒരു കാലം
 പിണങ്ങാന്‍ ഒരു കാലം 
 പിരിയാന്‍ ഒരു കാലം
  ഒന്നാകാന്‍ ഒരു കാലം'-എന്ന് കുറിച്ചുകൊണ്ടാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നത്.
സംവിധായകന്റെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഫ്രണ്ട്ഷിപ്പിന്റെ കഥ പറയുന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് നിവിന്‍ പോളിയും അഭിനേതാക്കളും. 
 
നിവിന്‍ പോളിക്കൊപ്പം സിജു വില്‍സന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഗ്രേസ് ആന്റണി, സാനിയ ഇയ്യപ്പന്‍, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം.   
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ ചിത്രം ചെല്ലോ ഷോയിലെ ബാലതാരം രാഹുൽ കോലി അന്തരിച്ചു