2 മില്യണ്‍ കാഴ്ചക്കാര്‍,'പടവെട്ട്' ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ മുന്നില്‍

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (15:00 IST)

'മഹാവീര്യര്‍' ചിത്രത്തിന് ചിത്രത്തിനുശേഷം നിവിന്‍ പോളിയുടേതായി ഇനി വരാനുള്ള ചിത്രമാണ് 'പടവെട്ട്'.ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ മുന്നില്‍. രണ്ടു മില്യണ്‍ കാഴ്ചക്കാരില്‍ കൂടുതല്‍ ഇതിനോടകം ടീസര്‍ കണ്ടുകഴിഞ്ഞു.

പടവെട്ട് 2022 ഒക്ടോബര്‍ 21-ന് പ്രദര്‍ശനത്തിനെത്തും.നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സണ്ണി വെയ്ന്‍ ആണ് നിര്‍മ്മിക്കുന്നത്.
അദിതി ബാലനാണ് നായിക.
മഞ്ജുവാര്യര്‍,ഷൈന്‍ ടോം ചാക്കോ, ഷമ്മി തിലകന്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, കൈനകിരി തങ്കരാജ്, ബാലന്‍ പാറക്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :