തീര്‍ന്നോ നിന്റെയൊക്കെ അസുഖം ?വൃത്തികെട്ട അനുഭവം,ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ കയറിപ്പിടിച്ചു, നടിയുടെ കുറിപ്പ്, യുവ നടിമാര്‍ക്കെതിരെ ലൈംഗീക അതിക്രമം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (08:57 IST)
നിവിന്‍ പോളി നായകനായി എത്തുന്ന 'സാറ്റര്‍ഡേ നൈറ്റ്' എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടി കഴിഞ്ഞദിവസം കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ച് നടന്നിരുന്നു. ഇതിനിടെ യുവ നടിമാര്‍ക്ക് മോശാനുഭവം.

തങ്ങള്‍ നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടി തന്നെയാണ് അറിയിച്ചത്. പരിപാടിക്ക് ശേഷം തിരിച്ചു പോകുമ്പോള്‍ ആള്‍ക്കൂട്ടയില്‍ നിന്ന് ഒരാള്‍ വന്ന് കയറി പിടിപ്പിക്കുകയായിരുന്നു. സംഭവം ഉണ്ടാകുമ്പോള്‍ തനിക്ക് പ്രതികരിക്കാന്‍ സാധിച്ചില്ല എന്നും മരവിച്ചു നില്‍ക്കുകയായിരുന്നു എന്നും നടി കുറിപ്പില്‍ പറയുന്നു. പരമായ ഒരു അനുഭവം മറ്റൊരു നടിയും നേരിട്ടെന്ന് തന്റെ അനുഭവം പങ്കുവെച്ച നടി വെളിപ്പെടുത്തി.പ്രമോഷന്റെ ഭാ?ഗമായി പലസ്ഥലങ്ങളിലും പോയിട്ടുണ്ടെന്നും എന്നാല്‍ അവിടെയൊന്നും ഉണ്ടാകാത്ത വൃത്തികെട്ട അനുഭവമാണ് ഉണ്ടായതെന്നും അക്രമിക്കപ്പെട്ട നടി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :