1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. sara tendulkar to make bollywood debut

ആലിയ ഭട്ടിന് പുതിയ എതിരാളി; സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ബോളിവുഡിലേക്ക്

ആലിയ ഭട്ട്
താരങ്ങളുടെ മക്കള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് എന്നും വന്‍ വാര്‍ത്തകളാകാറുണ്ട്. കിംഗ് ഖാന്‍ ഷാരുഖിന്റെ മകന്‍ ആര്യനും, ശ്രീദേവിയുടെ മകള്‍ ജാന്വിയുമൊക്കെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുകയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 
 
എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്ത സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ബോളിവുഡില്‍ അഭിനയിക്കുന്നുവെന്നുള്ളതാണ്. ഷാഹിദ് കപൂറിന്റെ നായികയായാണ് സാറാ ടെന്‍ഡുല്‍ക്കറുടെ അരങ്ങേറ്റം. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള സാറാ ആലിയ ഭട്ടിനേക്കാള്‍ സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്.എന്നാല്‍ സാറായുടെ സിനിമാ പ്രവേശത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ഉണ്ടായിട്ടില്ല.