അനുബന്ധ വാര്‍ത്തകള്‍
- റിലീസിന് മൂന്ന് ദിവസങ്ങള്‍,ക്രിസ്റ്റഫര്‍ പ്രൊമോ ഗാനം കണ്ടില്ലേ?
- 'വെടിക്കെട്ട്' ഏതൊരു തരത്തിലുള്ള പ്രേക്ഷകനെയും തൃപ്തിപെടുത്തുന്ന സിനിമയാണ് :ലിയോ തദേവൂസ്
- ആസിഫും സൗബിനും ഒന്നിക്കുന്നു, പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപനം
- ബോബിയെ കല്യാണം കഴിച്ചത് വീട്ടില്‍ വാശിപിടിച്ച്, അയാള്‍ കഞ്ചാവിന് അടിമയാണെന്ന് അറിഞ്ഞത് പിന്നീട്; നടി ശ്വേത മേനോന്റെ ജീവിതത്തില്‍ സംഭവിച്ചത്
- വിവാഹനിശ്ചയത്തിന് ദിൽഷയെയും റിയാസിനെയും വിളിക്കില്ല : റോബിൻ
'വെടിക്കെട്ട്' സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നു:സന്ദീപ് വാര്യര്‍
'വെടിക്കെട്ട്'എന്ന സിനിമയെ പ്രശംസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍.
തമാശയില്‍ പൊതിഞ്ഞ് കാര്യങ്ങള്‍ പറയുമ്പോഴും സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നു.
സിനിമയില്‍ പലയിടത്തായി ഉപയോഗിച്ചിട്ടുള്ള ശ്രീ നാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവയെല്ലാം ചില സാമൂഹിക സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണെന്ന് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
സന്ദീപ് വാര്യരുടെ വാക്കുകളിലേക്ക്
'വെടിക്കെട്ട്' ഇന്നലെ കണ്ടു . ബിബിനും വിഷ്ണുവും ആയതു കൊണ്ട് തന്നെ പുതുമയുണ്ടാകും എന്ന ഉറപ്പിലാണ് സിനിമ കാണാന്‍ കയറിയത് . ലഹരിക്കെതിരെയുള്ള സന്ദേശത്തില്‍ തുടങ്ങി വ്യത്യസ്തമായ ശൈലിയാണ് സിനിമ സ്വീകരിച്ചിട്ടുള്ളത് .
തമാശയില്‍ പൊതിഞ്ഞ് കാര്യങ്ങള്‍ പറയുമ്പോഴും സിനിമയില്‍ സങ്കീര്‍ണമായ രാഷ്ട്രീയവും പശ്ചാത്തലമാകുന്നു . സിനിമയില്‍ പലയിടത്തായി ഉപയോഗിച്ചിട്ടുള്ള ശ്രീ നാരായണ ഗുരുദേവന്റെയും മഹാത്മാ അയ്യങ്കാളിയുടെയും പ്രതിമകള്‍ , ചിത്രങ്ങള്‍ എന്നിവയെല്ലാം ചില സാമൂഹിക സാഹചര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ് . തമാശ , ആക്ഷന്‍ , പാട്ടുകള്‍ .. സിനിമക്ക് വേണ്ട ചേരുവകളെല്ലാം കൃത്യമായി സംയോജിപ്പിച്ചിട്ടുണ്ട് .
സിനിമയിലെ പാട്ടുകളെല്ലാം നാടന്‍ പാട്ട് ശൈലിയിലാണ് . ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് . നിര്‍മ്മാതാക്കളായ ഗോകുലത്തിനും പ്രിയ സുഹൃത്തുക്കള്‍ ബാദുഷക്കും ഷിനോയിക്കും ആശംസകള്‍.