ആസിഫും സൗബിനും ഒന്നിക്കുന്നു, പിറന്നാള്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപനം

കെ ആര്‍ അനൂപ്| Last Modified ശനി, 4 ഫെബ്രുവരി 2023 (15:10 IST)
ജന്മദിനത്തില്‍ ആസിഫലിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു.ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സിനിമയില്‍ സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
നവാഗതനായ നവാസ് നാസര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാനും, ഖാലിദ് റഹ്‌മാനും ചേര്‍ന്ന് നിര്‍മ്മിക്കും.

തങ്കം തിരക്കഥ ഒരുക്കുന്ന സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും.വിഷ്ണു വിജയ് സംഗീതവും ജിംഷി ഖാലിദ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :