വിവാഹനിശ്ചയത്തിന് ദിൽഷയെയും റിയാസിനെയും വിളിക്കില്ല : റോബിൻ

അഭിറാം മനോഹർ| Last Modified വെള്ളി, 3 ഫെബ്രുവരി 2023 (17:43 IST)
ബിഗ് ബോസ് ഷോ കാരണം പ്രശസ്തനായ വ്യക്തിയാണ് ഡോ രാധാകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്. എന്നാൽ അടുത്തിടെ പല വിവാദങ്ങളിലും റോബിൻ്റെ പേര് വലിച്ചിഴക്കപ്പെട്ടിരുന്നു. ഇതിനെ പറ്റിയെല്ലാം മനസ് തുറന്നിരിക്കുകയാണ് റോബിൻ.

ബിഗ്ബോസ് ഷോയിൽ തൻ്റെ സഹമത്സരാർഥികളായ റിയാസ് സലീമിനെയും ദിൽഷയെയും വിളിക്കില്ലെന്നും ബ്ലെസ്ലിയെ വിളിക്കുമെന്നും റോബിൻ വ്യക്തമാക്കി. അടുത്ത ബിഗ് ബോസിനെ പറ്റിയുള്ള ചോദ്യത്തിന് അടുത്ത സീസണിൽ സീക്രട്ട് ഏജൻ്റ് എന്ന് വിളിപ്പേരുള്ള സായ് കൃഷ്ണൻ വന്നാൽ കൊള്ളാമെന്നുണ്ടെന്നും ഒരു ബിഗ് ബോസ് മെറ്റീരിയലാണ് സായ് കൃഷ്ണയെന്നും റോബിൻ പറഞ്ഞു. 20,000 രൂപ കൊടുത്ത് ഉണ്ണി മുകുന്ദനെതിരെ കൂവിപ്പിച്ചു എന്നതെല്ലാം അനാവശ്യമായ വിവാദങ്ങളാണെന്നും റോബിൻ വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :