അനുബന്ധ വാര്‍ത്തകള്‍
- നാടന്‍ ബോംബുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്
- വിജയ് ദേവരകൊണ്ടയും രശ്മികയും വീണ്ടും ഒന്നിക്കുന്നുമോ ?ഗീത ഗോവിന്ദം സംവിധായകന്റെ പുതിയ സിനിമ
- ജയിലറിലെ താരനിര അവസാനിക്കുന്നില്ല ! രജനി ചിത്രത്തില്‍ ജാക്കി ഷ്രോഫും
- വീണ്ടും സാധാരണക്കാര്‍ക്ക് ഇരുട്ടടി: സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവില്‍ വന്നു
- അടുത്ത ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക ഹാര്‍ദിക് പാണ്ഡ്യ
റിലീസിന് മൂന്ന് ദിവസങ്ങള്‍,ക്രിസ്റ്റഫര്‍ പ്രൊമോ ഗാനം കണ്ടില്ലേ?
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് പ്രദര്‍ശനത്തിന് എത്തും. റിലീസിന് മൂന്ന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പുതിയ പ്രൊമോ ഗാനം നിര്‍മാതാക്കള്‍ പുറത്തുവിട്ടു
56 ലൊക്കേഷനുകളിലായി 79 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 'ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്' എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.2 മണിക്കൂര്‍ 30 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.
സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാര്‍.
തെന്നിന്ത്യന്‍ താരം വിനയ് റായ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്.ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം തുടങ്ങിയ താരനിര കൂടാതെ 35 ഓളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ഹൃദയം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ കലേഷ് രാമാനന്ദ് മമ്മൂട്ടിയുടെ ക്രിസ്റ്റഫറില്‍ അഭിനയിച്ചിരുന്നു.