അനുബന്ധ വാര്‍ത്തകള്‍
- ദുല്‍ഖറിന്റെ ബിഗ് ബജറ്റ് സിനിമ കണ്ട് മമ്മൂട്ടി; കുറുപ്പിന് മെഗാസ്റ്റാറിന്റെ റിവ്യു ഇങ്ങനെ
- പണി പറ്റിച്ചത് കുഞ്ഞിക്ക തന്നെ ! മമ്മൂട്ടിയുടെ ഫോണില്‍ നിന്ന് കുറുപ്പിന്റെ ട്രെയ്ലര് ഷെയര്‍ ചെയ്തത് താനാണെന്ന് ദുല്‍ഖര്‍, 'ഒടുവില്‍ കുറ്റസമ്മതം നടത്തിയല്ലേ' എന്ന് ആരാധകര്‍ (വീഡിയോ)
- ഞാന്‍ ദുല്ഖറിനെയോ കുറുപ്പിനെയോ അല്ല ഉദ്ദേശിച്ചത്, വളച്ചൊടിക്കരുത്; വിവാദ പരാമര്‍ശത്തില്‍ തടിയൂരാന്‍ പ്രിയദര്ശന്
- മലയാള സിനിമയില്‍നിന്ന് ഇതാദ്യം,ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍
- കുറുപ്പ് ഒ.ടി.ടി.യില്‍ ഇറക്കാന്‍ ആലോചിച്ചു, തടഞ്ഞത് മമ്മൂട്ടി; വാപ്പച്ചിയുടെ വാക്ക് അക്ഷരംപ്രതി അനുസരിച്ച് ദുല്‍ഖര്‍
മമ്മൂട്ടി കുറുപ്പ് കണ്ടു, ദുല്‍ഖറിനോട് പറഞ്ഞ റിവ്യൂ ഇതാണ്, വീഡിയോ
ദുല്‍ഖറിന്റെ കുറുപ്പ് തിയറ്ററില്‍ എത്തുന്നതിനു മുന്‍പ് തന്നെ മമ്മൂട്ടി കണ്ടിരുന്നു. സിനിമയെക്കുറിച്ച് അദ്ദേഹം പറഞ്ഞ അഭിപ്രായം എന്നറിയുവാന്‍ എല്ലാവര്‍ക്കും കൗതുകമാണ്.കുറുപ്പ് റിലീസിനോടനുബന്ധിച്ച് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ചോദ്യമുയര്‍ന്നു. ദുല്‍ഖര്‍ അതിനുള്ള മറുപടിയും നല്‍കി.
പൊതുവേ തന്റെ സിനിമകള്‍ കണ്ടാല്‍ ഒന്നും അദ്ദേഹം അഭിപ്രായങ്ങള്‍ ഒന്നും പറയാറില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. ഇക്കുറി മമ്മൂട്ടി ആ പതിവ് തെറ്റിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതാണ്.'ഇതൊരു സിനിമാറ്റിക് എക്‌സ്പീരിയന്‍സ് ആയെന്ന് പറഞ്ഞു', ദുല്‍ഖര്‍ അറിയിച്ചു.
കുറുപ്പിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ലോകത്തിലെ ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ 10-ാം തീയതി സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
രാത്രി എട്ട് മുതല്‍ എട്ടര വരെയുള്ള സമയങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ കാണിക്കും.