കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 8 നവംബര്‍ 2021 (15:08 IST)
'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഒ.ടിടി റിലീസിന് ഒരുങ്ങുകയാണ്. 100 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം എത്ര രൂപയ്ക്ക് വിറ്റു പോയെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. റെക്കോര്‍ഡ് തുകയ്ക്ക് തന്നെ മരക്കാര്‍ സ്വന്തമാക്കിയെന്ന് കേള്‍ക്കുന്നു.
90 കോടി-100 ??കോടി രൂപയ്ക്ക് ഇടയില്‍ സിനിമ വിറ്റ് പോയെന്നാണ് റിപ്പോര്‍ട്ടുകള്‍. റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈമാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
രാജ്യത്തെ ഒരു ഒ.ടി.ടി (ഓവര്‍-ദി-ടോപ്പ്) പ്ലാറ്റ്ഫോമുമായുള്ള ഏറ്റവും ഉയര്‍ന്ന ഇടപാടായിരിക്കും ഇതെന്നാണ് വിവരം.സാറ്റലൈറ്റ് അവകാശം വിറ്റതിന്റെ ലാഭം നിര്‍മ്മാതാവിനാണ്.