മലയാള സിനിമയില്‍നിന്ന് ഇതാദ്യം,ബുര്‍ജ് ഖലീഫയില്‍ കുറുപ്പ് ട്രെയിലര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 6 നവം‌ബര്‍ 2021 (09:02 IST)

സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ്. നവംബര്‍ 12ന് റിലീസ് പ്രഖ്യാപിച്ച സിനിമ നടന്റെ കരിയറിലെ തന്നെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണ്. കുറുപ്പിന്റെ പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ലോകത്തിലെ ഉയരമുള്ള കെട്ടിടമായ ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ 10-ാം തീയതി സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിക്കും. ഇതാദ്യമായാണ് ഒരു മലയാള സിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്നത്.
രാത്രി എട്ട് മുതല്‍ എട്ടര വരെയുള്ള സമയങ്ങളില്‍ ബുര്‍ജ് ഖലീഫയില്‍ ട്രെയിലര്‍ കാണിക്കും. ഒടിടി റിലീസിനായി വലിയ ഓഫറുകള്‍ ലഭിച്ചിട്ടും തിയറ്റര്‍ റിലീസ് തന്നെ ചെയ്യാനുള്ള ധൈര്യം നിര്‍മാതാക്കള്‍ കാണിച്ചു. കേരളത്തില്‍ മാത്രം 400ല്‍ കൂടുതല്‍ തിയറ്ററുകളില്‍ റിലീസുണ്ട്.ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :